ADVERTISEMENT

ലാബ് ടെക്‌നിഷ്യൻ കോഴ്സ്: പ്രതിമാസം 3000 രൂപ സ്റ്റൈപ്പൻഡോടുകൂടി കേന്ദ്ര ജൈവ സാങ്കേതിക മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ലാബ് ടെക്‌നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലാണ് പരിശീലനം. അപേക്ഷകർ ബയോളജി/ജൈവ സാങ്കേതിക വിദ്യയിൽ +2 ജയിച്ചവരായിരിക്കണം. 3 മാസമാണ് പരിശീലന കാലാവധി. 30 വരെ അപേക്ഷ സ്വീകരിക്കും. താൽപര്യമുള്ളവർ  (https://skillvigyan.kscste.kerala.gov.in/StudentTech) എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം. 

മുഖവൈകല്യ നിവാരണ ക്യാംപ് നാളെ
മാനന്തവാടി ∙ വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി നാളെ വയനാട് സ്ക്വയർ ഹോട്ടലിൽ രാവിലെ 10ന് മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ഹാർട്ട് ബീറ്റ് ട്രോമാകെയർ എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്.കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമുക്ക്, അണ്ണാക്കിലെ ദ്വാരം, ഉന്തിയ മോണ, വളരുന്ന താടിയെല്ല്, വളഞ്ഞ മൂക്ക് തുടങ്ങിയ രോഗങ്ങൾക്കും ചികിത്സ നൽകും. സൗജന്യ ശസ്ത്രക്രിയ മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ചു നടത്തും. 9645370145.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com