ADVERTISEMENT

പഠനം പൂര്‍ത്തിയാക്കി സമയം പാഴാക്കാതെ പുതിയൊരു ജോലി കണ്ടെത്തുക, മിക്കവാറും കോളജ് വിദ്യാർഥികളുടെ  സ്വപ്നം ഇങ്ങനെയൊക്കെയാണ്. ജോലിയില്‍ പ്രവേശിച്ച് പിന്നീട് കരിയര്‍ ഉയര്‍ച്ചയ്ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന യുവ വര്‍ക്കിങ് പ്രഫഷനലുകളും ഇന്ന് ഏറെയുണ്ട്. ഇവര്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരള സംഘടിപ്പിക്കുന്നുണ്ട്. തൊഴില്‍ വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള പുതുതലമുറ സാങ്കേതികവിദ്യാ കോഴ്‌സുകളാണ് അവയില്‍ വേറിട്ടു നില്‍ക്കുന്നത്. തൊഴില്‍ നൈപുണ്യവും തൊഴില്‍ക്ഷമതയുമാണ് ഈ കോഴ്‌സുകളിലൂടെ പ്രധാനമായും പകര്‍ന്നു നല്‍കുന്നത്. കോഴ്‌സ് ഫീയുടെ 70 ശതമാനം വരെ സ്‌കോളര്‍ഷിപ്പും മികച്ച പ്ലേസ്‌മെന്റ് പിന്തുണയും ലഭിക്കുന്ന അസാപിന്റെ ഏതാനും കോഴ്‌സുകളെ പരിചയപ്പെടാം.

എസ്‌സി-എസ്ടി, ഫിഷര്‍മെന്‍, ട്രാന്‍സ്ജെന്‍ഡര്‍, ബിപിഎല്‍ കുടുംബത്തിലെ വനിതകൾ, ഏക രക്ഷിതാക്കളുള്ള വനിതകൾ എന്നിവര്‍ക്ക് എല്ലാ കോഴ്‌സുകളിലും 70 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടാതെ സ്‌കില്‍ ലോണുകളും ലഭ്യമാണ്.

ഫുള്‍ സ്റ്റാക്ക് ഡോട്ട് നെറ്റ് വിത്ത് മീന്‍ സ്റ്റാക്ക്

സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് വിശദമായി പഠിക്കുന്നതിനുള്ള സമഗ്ര കോഴ്സാണിത്. ഫ്രണ്ട് എന്‍ഡ് ടെക്നോളജികളിെല പരിശീലനം കൂടി ഉള്‍പ്പെട്ടതാണ് കോഴ്സ്. ഈ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ദൈര്‍ഘ്യം 400 മണിക്കൂറാണ്. ബിഇ, ബിടെക്ക്, എംഇ, എംടെക്ക്, ബിസിഎ, എംസിഎ, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ഐടി വിദ്യാർഥികള്‍ക്കായാണ് പ്രധാനമായും ഈ കോഴ്‌സ്. ഡിസംബര്‍ അഞ്ചു വരെ അപേക്ഷിക്കാം. എട്ടിനു ക്ലാസുകള്‍ ആരംഭിക്കും. ഫീസ് 16,284 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999685.

പൈത്തണ്‍ ഫോര്‍ ഡേറ്റ മാനേജ്മെന്റ്

ഐടി രംഗത്ത് ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള ജോലികളായ ഡേറ്റ എന്‍ജിനീയര്‍ അല്ലെങ്കല്‍ ഡേറ്റ മാനേജരാകാനുള്ള നൈപുണ്യമാണ് ഈ കോഴ്സിലൂടെ നല്‍കുന്നത്. പ്രായോഗിക പരിശീലനം കൂടി ഉള്‍പ്പെട്ടതാണ് കോഴ്സ്. ഡേറ്റ സയന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങി എല്ലാം ഇതിലുള്‍പ്പെടും. ബിഇ, ബിടെക്ക്, എംഇ, എംടെക്ക്, ബിസിഎ, എംസിഎ, ബിഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് ഐടി ബ്രാഞ്ചുകൾ) പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. നവംബര്‍ 18 ആണ് അവസാന തീയതി. ക്ലാസുകള്‍ 22ന് ആരംഭിക്കും. 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സാണിത്. ഫീസ് 16,284 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999710.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

വേഗം ഒരു ജോലി കണ്ടെത്താനോ സ്വന്തമായി സംരംഭം തുടങ്ങാനോ കഴിയുന്ന മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഈ രംഗത്ത് തിളങ്ങാന്‍ ആവശ്യമായ നൈപുണ്യവും ടൂളുകളും പഠിക്കാന്‍ ഈ കോഴ്‌സ് പ്രയോജനപ്പെടും. ബിരുദം പൂര്‍ത്തിയാക്കിയവര്‍, വിദ്യാർഥികള്‍, ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടാം ക്ലാസ് വിജയവും അടിസ്ഥാന കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനവുമുള്ളവർ എന്നിവർക്ക് ഈ കോഴ്‌സില്‍ ചേരാം. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സാണിത്. നവംബര്‍ 25 വരെ അപേക്ഷിക്കാം. ക്ലാസുകള്‍ 30ന് ആരംഭിക്കും. ഫീസ് 35,353 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497019062.

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ കോഡിങ് ആന്റ് മെഡിക്കല്‍ ബില്ലിങ്

ബിരുദധാരികള്‍ക്ക് ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സാണ് മെഡിക്കല്‍ കോഡിങ് ആൻഡ് മെഡിക്കല്‍ ബില്ലിങ്. രോഗനിര്‍ണയ, ചികിത്സാ, മരുന്ന് വിവരങ്ങള്‍ രാജ്യാന്തര തലത്തില്‍ അംഗീകൃതമായ മെഡിക്കല്‍ കോഡിലേക്ക് മാറ്റി എഴുതാനുള്ള നൈപുണ്യമാണ് ഈ കോഴ്‌സിലൂടെ പരിശീലിപ്പിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളില്‍ അടക്കം വലിയ അവസരങ്ങളാണ് ഈ ജോലികള്‍ക്കുള്ളത്. 254 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്സാണ്. ഫീസ് 28,733 രൂപ. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന 70 ശമതാനം ഉദ്യോഗാർഥികള്‍ക്കും പ്ലേസ്മെന്റ് ഉറപ്പ് നല്‍കുന്നു. 27 വയസ്സിനു താഴെ പ്രായമുള്ളവരെയാണ് പ്ലേസ്മെന്റിന് പരിഗണിക്കുക. 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കാണ് യോഗ്യത. എല്ലാ വിഷയങ്ങളും പാസായ അവസാന വര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും ചേരാം. എസ്‌സി- എസ്ടി, ഫിഷര്‍മെന്‍, ട്രാന്‍സ്ജെന്‍ഡര്‍, ബിപിഎല്‍ കുടുംബത്തിലെ വനിതകൾ, ഏക രക്ഷിതാക്കളുള്ള വനിതകൾ എന്നിവര്‍ക്ക് ഫീസില്‍ 20000 രൂപ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999713.

Content Summary:

Secure Your Dream Job Fast with ASAP Kerala's Skill Development Courses and 70% Scholarships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com