ADVERTISEMENT

ആമയും മുയലും തമ്മിലുള്ള പന്തയത്തിൽ ആമയാണല്ലോ ജയിച്ചത്. അമിതമായ ആത്മവിശ്വാസം മുയലിനു വിനയായി എന്നാണ് പഴയ ഈസോപ്പു കഥ.

പക്ഷേ,അതൊന്നുമല്ല യഥാർഥത്തിൽ സംഭവിച്ചതത്രേ. മുയലിനോട് മത്സരിക്കാൻ വിമുഖത കാട്ടിയ ആമയെ മുയൽ 100 മീറ്റർ മുന്നിൽ നിൽക്കാൻ അനുവദിച്ചു.  മുയലിന്റെ വേഗം ആമയുടെ വേഗത്തിന്റെ പത്തിരട്ടിയായിരുന്നു. മത്സരം ആരംഭിക്കുമ്പോൾ അവർക്കിടയിൽ 100 മീറ്റർ ദൂരം. മുയൽ 100 മീറ്റർ സഞ്ചരിച്ച് ആമ നിന്നിരുന്നിടത്ത് എത്തുമ്പോഴേയ്ക്കും ആമ 10 മീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. അപ്പോഴും ആമയാണ് 10 മീറ്റർ മുന്നിൽ. മുയൽ 10 മീറ്റർ സഞ്ചരിക്കുമ്പോഴേയ്ക്കും ആമ 1 മീറ്റർ സഞ്ചരിച്ച് മുന്നിലെത്തി.

 

മുയൽ 1 മീറ്റർ സഞ്ചരിക്കുമ്പോഴേയ്ക്കും ആമ 10 സെന്റീമീറ്റർ സഞ്ചരിച്ചു. അപ്പോഴും ആമ തന്നെ മുന്നിൽ ! ഇതു തുടർന്നു. ആമയെ പരാജയപ്പെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് മുയൽ പന്തയം ഉപേക്ഷിച്ചു പോലും.

 

BC അഞ്ചാം നൂറ്റാണ്ടിൽ  ഇറ്റലിയിൽ ജീവിച്ചിരുന്ന സെനോ എന്ന ഗണിത ശാസ്ത്രജ്ഞനാണ് ഈ പ്രഹേളിക അവതരിപ്പിച്ചത്. ഉത്തരം കണ്ടെത്തപ്പെടാതെ ഏകദേശം രണ്ടായിരം വർഷക്കാലം ഗണിത കുതുകികളുടെ മനസ്സുകളിൽ സമസ്യകളായി നിലനിന്ന വേറെയും പസിലുകൾ സെനോ അവതരിപ്പിച്ചു. "immeasurably subtle and profound" എന്നാണ് ബർട്രാന്റ് റസ്സൽ സെനോയുടെ ചിന്തകളെ വിശേഷിപ്പിച്ചത്.

 

സെനോയെപ്പോലെ സർഗാത്മകതയുടെ അദ്ഭുതകരമായ ലാവണ്യം കൊണ്ട് മനുഷ്യരെ വിസ്മയിപ്പിച്ച ആർക്കമിഡീസ്, പൈതഗോറസ്, യൂക്ലിഡ്, ന്യൂട്ടൻ, ഫെർമാറ്റ്, ലെബ്നിറ്റ്സ്, ഗൗസ്, രാമാനുജൻ, പോൾ എർഡോസ് എന്നിങ്ങനെ പ്രതിഭയുടെ തിളക്കമാർന്ന നൂറുകണക്കിന് ഗണിത ശാസ്ത്രജ്ഞമാരുടെ ചിന്തകളും അന്വേഷണങ്ങളുമാണ് ശാസ്ത്ര -സാങ്കേതിക വിദ്യകളുടെ വികാസത്തിലും  മനുഷ്യവംശത്തിന്റെ വളർച്ചയിലും നിർണായക പങ്കു വഹിച്ചത് എന്നതിൽ സംശയമില്ല.

 

മനുഷ്യന്റെ ചിന്തയുടെ ഏറ്റവും മികച്ചതും ശക്തവുമായ സൃഷ്ടിയാണ് ഗണിത ശാസ്ത്രം എന്ന് സ്റ്റെഫാൻ ബനാഷ്. എല്ലാ ശാസ്ത്രങ്ങളുടെയും റാണി. ശുദ്ധ ശാസ്ത്രങ്ങളിലും പ്രായോഗിക ശാസ്ത്രങ്ങളിലും ശാസ്ത്രജ്ഞന്റെ വിശകലനോപാധി. കാലാവസ്ഥാ പ്രവചനം, ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയുമെല്ലാം സ്ഥാനം നിശ്ചയിക്കൽ, രോഗങ്ങളെയും മരുന്നുകളെയും കുറിച്ചുള്ള പഠനം, എൻജിനീയറിങ്, നിർമിത ബുദ്ധി, കൃഷി, പ്ലാനിങ്, ബജറ്റിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, മാനുഫാക്ചറിങ്, കംപ്യൂട്ടർ സയൻസ്, ബിസിനസ് എന്നിങ്ങനെ മനുഷ്യ വ്യവഹാരത്തിന്റെ മുഴുവൻ മേഖലകളിലും ഗണിതം സവിശേഷമായ പങ്ക് വഹിക്കുന്നുണ്ട്.

 

ഗണിതം ഒരു കരിയർ ആയി തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരുടെ മുമ്പിൽ ഇന്ത്യയിലെ  മികച്ച സാധ്യതകൾ ഏവയെന്നു പറയാം. ശാസ്ത്ര വിഷയങ്ങളോടെയുള്ള 10+2 വിനു ശേഷം (ഗണിത ശാസ്ത്രം നിർബന്ധം) lISc ബെംഗളൂരു, വിവിധ ഐഐടികൾ എന്നിവിടങ്ങളിൽ നടക്കുന്ന BS / BS - MS സംയോജിത ഗണിത പ്രോഗ്രാമുകളിൽ ചേരാം.।IT -JEE / KVPY എന്നിവയിലെ മികച്ച പ്രകടനം നിർബന്ധം.

 

തിരുവനന്തപുരത്തുൾപ്പടെ ഏഴിടങ്ങളിൽ പ്രവർത്തിക്കുന്ന IISER കളിൽ ബോർഡ് പരീക്ഷാ സ്കോറിന്റെയും IISER അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലും ചേരാം.

 

+2 വിന് ശേഷം ഗണിത ശാസ്ത്രത്തിൽ  ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും മദ്രാസിലെ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസും മികച്ച സാധ്യതകളാണ്.

 

B.Stat, B. Math എന്നിങ്ങനെ സ്റ്റാറ്റിസ്റ്റിക്സിലും ഗണിത ശാസ്ത്രത്തിലുമുള്ള ബിരുദ പ്രോഗ്രാമുകളാണ് lSI യുടേത്. CMI, പക്ഷേ, B.Sc Hons in Maths +Computer Science ; B. Sc Hons in Maths + Physics എന്നിങ്ങനെ രണ്ട് ബിരുദ കോഴ്സുകൾ നൽകുന്നു. ഈ രണ്ടു കോഴ്സുകളിലും ഊന്നൽ ഗണിത വിഷയങ്ങൾക്കു തന്നെ.llT Delhi, Guahati, IIT Ropar, Delhi Technological University എന്നിവ നടത്തുന്ന ഗണിത ശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും ഊന്നൽ നൽകി കൊണ്ടുള്ള സവിശേഷമായ B.Tech Mathematics and Computing Course ഏറെപ്പേരെ ആകർഷിക്കുന്നുണ്ട്. University of Hyderabad ലും Pondichery University യിലും Cochin University യിലും +2 കഴിഞ്ഞവർക്ക് ചേരാവുന്ന സംയോജിത MSc കോഴ്സുകളുണ്ട്.

 

ഗണിതം മുഖ്യവിഷയമായെടുത്തുള്ള ബിരുദ പഠനത്തിനു ശേഷവും ।ITകൾ, IISc, TIFR, llSER, NISER ,ISI, CMI തുടങ്ങിയ സ്ഥാപനങ്ങളിൽ MSc ,Integrated MSc - Ph.D കോഴ്സുകൾക്ക് പഠിക്കാം. പല സ്ഥാപനങ്ങളിലും B.Tech വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കും. ഗണിത ശാസ്ത്രത്തിനു പുറമേ സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ഇക്കണോ മെട്രിക്സ്, ഫിനാൻഷ്യൽ എൻജിനീയറിങ്, ആക് ചേറിയൽ സയൻസ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ഉപരി പഠന സാധ്യതകളുണ്ട്.

 

ചെന്നൈ മാത്തമെറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ MSc Data Science ,lSI യും IIT ഖൊരഖ്പൂരും IIM കൊൽക്കത്തയും സംയുക്തമായി നടത്തുന്ന Post Graduate Diploma in Business Analytics, llT Madras നടത്തുന്ന Industrial Mathamatics & Scientific Computing, Madras School of Economics ലെ വിവിധ MA കോഴ്സുകൾ, International Institute of Population Studies മുംബൈയിലെ MSc Population Science എന്നീ പ്രോഗ്രാമുകൾ ഗണിത ബിരുദധാരികൾക്ക് ഇണങ്ങുന്നവയാകും.

ബിരുദതലത്തിൽ ഗണിതം ഒരു വിഷയമായെങ്കിലും പഠിച്ചവർക്ക്  പൂന സർവകലാശാലയുടെ MSc Industrial Mathematics, Delhi University യുടെ MSc Operations Research, IGI DR മുംബൈയിലെ  MSc Economics, Delhi University യും ജാമിയ മിലിയ ഇസ്ലാമിയയും സംയുക്തമായി നടത്തുന്ന MSc Mathematics Education, IIT ഗോഹട്ടിയിലെ MSc Maths & Computing  എന്നീ പ്രോഗ്രാമുകൾക്കും ചേരാനാവും.

 

MSc / B.Tech പഠനത്തിന് ശേഷം ഗവേഷണ പoനത്തിനും ഇന്ത്യയിലേറെ അവസരങ്ങളുണ്ട്. ഉന്നത പഠനത്തിനൊരുങ്ങുന്ന ഗണിത ബിരുദ വിദ്യാർഥികൾ നിർബന്ധമായും തയ്യാറെടുക്കേണ്ട ചില പരീക്ഷകൾ താഴെ പറയുന്നു:

 ▪️National Board of Higher Mathematics  scholarship test

▪️ JAM Maths/statistics

▪️GATE Mathematics/Statistics

ഇന്ത്യയിൽ ഉപരി പഠനാവസരങ്ങൾ ലഭ്യമായ മറ്റു ചില സ്ഥാപനങ്ങൾ കൂടി പറയാം

 

∙Centre for Applicable Mathematics, Bengaluru

∙Institute of Mathematical Sciences, Chennai

∙Harish Chandra Research Institute, Allahabad

∙Institute of physics, Bhuvaneswar

∙Ramanujan  Institute of Advanced Studies in Mathematics, Chennai

 

കേരളത്തിനകത്ത് മിക്കവാറും എല്ലാ ആർട്സ് & സയൻസ് കോളജുകളിലും ഗണിതത്തിലും സ്റ്റാറ്റിറ്റിക്സിലും ബിരുദ / ബിരുദാനന്തര കോഴ്സുകളുണ്ട്. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിൽ PG, Ph.D കോഴ്സുകളും  ലഭ്യം. Kerala School of Mathematics, കോഴിക്കോട് ഇന്റഗ്രേറ്റഡ് MSc - Ph.D കോഴ്സുകളും ഗവേഷണ പ്രോഗ്രാമുകളും നടത്തുന്ന ഒരു സവിശേഷ സ്ഥാപനമാണ്.IIT പാലക്കാട്, IIIT കോട്ടയം എന്നിവിടങ്ങളിലും മികച്ച ഗവേഷണ സൗകര്യങ്ങളുണ്ട്.

 

ഇന്ത്യയ്ക്ക് പുറത്ത് ഗണിതശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും പഠനാവസരങ്ങൾ ഏറെയുണ്ട്. പഠനത്തിനു ശേഷമുള്ള തൊഴിൽ സാധ്യത അധ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഗവേഷണം, സ്പേയ്സ് സയൻസ്, ഐ.ടി, ഡാറ്റ അനലറ്റിക്സ്, സർക്കാർ ഡിപ്പാർട്ടുമെൻ്റുകൾ, ബാങ്കിങ്, ഫിനാൻസ്, ബിസിനസ് എന്നിങ്ങനെ നിരവധി മേഖലകളിൽ ഗണിത വിദഗ്ധരെ ആവശ്യമുണ്ട്.

English Summary: Career Scope of Maths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com