ADVERTISEMENT

തിരുവനന്തപുരം∙ കുട്ടികളിലെ പ്രമേഹത്തെക്കുറിച്ചു കൂടുതൽ പഠിക്കേണ്ടതു കുട്ടികളല്ലേ? ബുഷ്റ ഷിഹാബ് മൂന്നു വർഷമായി ഉന്നയിക്കുന്ന ചോദ്യമായിരുന്നു ഇത്. ഒടുവിൽ എസ്‌സിഇആർടി ഉത്തരം നൽകി: പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തിൽ ടൈപ്പ് വൺ പ്രമേഹത്തിന്റെ വിശദാംശങ്ങളും ചേർക്കും. ബുഷ്റയുടെ നിവേദനം പരിഗണിച്ചാണു തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബയോളജി പുസ്തകത്തിന്റെ പാർട്ട് ഒന്നിലെ മൂന്നാം അധ്യായത്തിൽ 41 മുതൽ 43 വരെയുള്ള ഭാഗത്താണു പ്രമേഹത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഇതിനൊപ്പം ടൈപ്പ് വണ്ണിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചേർക്കാനാണു തീരുമാനം.

കാര്യവട്ടം എൽഎൻസിപിഇക്കു സമീപം പുതുവൽപുത്തൻ വീട്ടിൽ ബുഷ്റയുടെ നിവേദനത്തിനു കാരണം മകൻ ഇഷാനുൽ ഹക്കാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഇഷാനുൽ ടെപ്പ് വൺ പ്രമേഹബാധിതനാണെന്നു കണ്ടെത്തിയിട്ട് 6 വർഷം കഴിഞ്ഞു. ഒപ്പം പഠിക്കുന്ന കുട്ടികൾക്ക് ഇഷാനുൽ നേരിടുന്ന പ്രശ്നങ്ങൾ അറിയില്ല. ടൈപ്പ് വണ്ണിലുള്ള കുട്ടികളെക്കുറിച്ച് അധ്യാപകരും കൂട്ടുകാരും അറിഞ്ഞിരിക്കണം.   പാഠങ്ങളിലുടെ ടൈപ്പ് വണ്ണിനെക്കുറിച്ചു ബോധ്യം സൃഷ്ടിക്കാനാകുമെന്നാണു ബുഷ്റയുടെ പ്രതീക്ഷ.

പഠിപ്പിക്കേണ്ടത് 5–9 ക്ലാസുകളിൽ

ടൈപ്പ് വൺ പ്രമേഹത്തെക്കുറിച്ച് 5, 9 ക്ലാസുകളിലാണു പഠിപ്പിക്കേണ്ടതെന്നു പ്രമേഹരോഗ ചികിത്സകർ പറയുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി വൈകാതെ സ്കൂൾ വിടും. അഞ്ചിലും ഒൻപതിലുമുള്ള കുട്ടികൾ പഠിച്ചാൽ മറ്റു കുട്ടികൾക്കു വിവരങ്ങൾ പകർന്നു കൊടുക്കാൻ സാധ്യതയേറും. 

Content Summary:

SCERT Update: Class 10 Biology Books to Include Type 1 Diabetes Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com