ADVERTISEMENT

ന്യൂഡൽഹി നിലവിലെ മാനദണ്ഡം അനുസരിച്ചു നീറ്റ്–എംഡിഎസ് പരീക്ഷ നടത്തിയാൽ ആറായിരത്തിലേറെ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുമെന്ന് ആശങ്ക. ജൂൺ 30ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കാണു പിജി ഡെന്റൽ പ്രവേശനത്തിനുള്ള നീറ്റ്–എംഡിഎസ് എഴുതാൻ അവസരം. 18നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.


വിദ്യാർഥികളുടെ പരാതിയെത്തുടർന്നാണ് ഇന്റേൺഷിപ് കട്ട് ഓഫ് തീയതി മാർച്ച് 31ൽ നിന്ന് ജൂൺ 30ലേക്കു മാറ്റിയത്. 2018 ബാച്ച് വിദ്യാർഥികളിൽ 6266 പേരുടെ ഇന്റേൺഷിപ് ജൂൺ 30നു ശേഷം മാത്രമേ പൂർത്തിയാകൂവെന്നു വിദ്യാർഥികളുടെ അസോസിയേഷൻ വ്യക്തമാക്കി. തീയതി നീട്ടിയതിന്റെ ആനുകൂല്യം 1080 വിദ്യാർഥികൾക്കു മാത്രമേ ലഭിക്കൂവെന്നും വിദ്യാർഥികൾ പറയുന്നു.

English Summary:

NEET-MDS Exam Alert: Over 6,000 Aspiring Dentists Could Miss Crucial Deadline Due to Internship Cutoff Date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com