ADVERTISEMENT

ആരോഗ്യ മേഖലയെ സംരക്ഷിക്കുകയും അഴിമതികളിൽനിന്ന് ഉദ്യോഗാർഥികളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് പരീക്ഷയുടെ വിശ്വാസ്യത ഉറപ്പു വരുത്തണം. ആരോഗ്യ പരിരക്ഷാ രംഗത്ത് ഭാഷാ വൈദഗ്ധ്യം കേവലം ഒരു ആവശ്യകത മാത്രമല്ല, അതിന് ജീവന്റെ വിലയുണ്ട്. അതുകൊണ്ടുതന്നെ ആ കഴിവു തെളിയിക്കുന്നതിനുള്ള പരിശോധനകൾക്ക് നിരവധി സുരക്ഷാ നടപടി ക്രമങ്ങളുണ്ട്. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ബിൽ അടുത്തിടെ അവതരിപ്പിച്ചതോടെ, നിയമപരിധികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന പരീക്ഷാ തട്ടിപ്പിന്റെ അനന്തരഫലങ്ങൾ ഇന്ത്യൻ സർക്കാർ തിരിച്ചറിഞ്ഞു, അത് രോഗികളുടെ ക്ഷേമത്തിന് അപകടമുണ്ടാക്കുമെന്നും മനസ്സിലാക്കി.

ഈ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ പ്രഫഷനലുകളുടെ ഇംഗ്ലിഷ് ഭാഷാ വിലയിരുത്തൽ പരീക്ഷയായ ഒഇടിയും പരീക്ഷയുടെ സമഗ്രത നിലനിർത്തുന്നതിൽ ഉറച്ചു നിൽക്കുന്നു. ആരോഗ്യ പരിപാലന മൂല്യനിർണയത്തിലെ അപാകത കേവലം നിയമ ലംഘനത്തിനപ്പുറം രോഗികളുടെ സുരക്ഷയ്ക്കു കൂടി ഭീഷണിയാണ്. ഇംഗ്ലിഷ് ഭാഷാ പരീക്ഷയിൽ വിജയിക്കുന്നതിന് ആരോഗ്യ പരിപാലന വിദഗ്ധർ തെറ്റായ സമ്പ്രദായങ്ങൾ അവലംബിക്കുമ്പോൾ, അവർ രോഗീപരിചരണത്തിന്റെ ഗുണനിലവാരം, സുരക്ഷ, സഹാനുഭൂതി എന്നിവയെ ദുർബലപ്പെടുത്തുന്നു. തെറ്റായ പെരുമാറ്റം രോഗികളുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇത് തെറ്റായ രോഗ നിർണയത്തിലേക്കും അനുചിതമായ ചികിൽസയിലേക്കും കുഴപ്പങ്ങളിലേക്കും നയിച്ചേക്കാം. പരീക്ഷയുടെ ദുരുപയോഗം ചെറുക്കുന്നതിലൂടെ ഒഇടി അതിന്റെ ദൗത്യം ഉയർത്തി പിടിക്കുക മാത്രമല്ല, ജീവൻ സംരക്ഷിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു.

ഒഇടി ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും സത്യസന്ധരും കഠിനാധ്വാനികളുമായ പ്രഫഷനലുകളാണെങ്കിലും എളുപ്പ വിജയത്തിനായി കുറുക്കുവഴികൾ തേടി ടിപ്പുകളുടെയും ഓഫറുകളുടെയും പിന്നാലെ പോകുന്ന ചെറിയൊരു കൂട്ടം എപ്പോഴുമുണ്ടാകും. ഇത്തരം തട്ടിപ്പുകൾ ഉദ്യോഗാർഥികൾക്ക് ധനനഷ്ടം മാത്രമല്ല, അവരുടെ കരിയർ തുടങ്ങുന്നതിനു മുൻപു തന്നെ ആരോഗ്യ സംരക്ഷണ രംഗത്തെ പ്രഫഷനൽ സ്വപ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും വഴിയൊരുക്കുന്നു. ഇന്ത്യയിലെ സാധാരണ തട്ടിപ്പുകൾ ഒഇടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും ഇമെയിലുകളിലൂടെയുമാണ് ഇതു പെരുകികൊണ്ടിരിക്കുന്നത്. രാജ്യാന്തരതലത്തിൽ ആരോഗ്യ സംരക്ഷണ രംഗത്ത് തൊഴിലിനു ശ്രമിക്കുന്ന പ്രഫഷനലുകളെയാണ് ഇരയാക്കുന്നത്. പരീക്ഷാ വിജയത്തിന് തെറ്റായ ഉറപ്പുകൾ നൽകുന്നു, വലിയ ഫീസുകൾ വാങ്ങി വിദേശത്ത് ഭാവി ജോലികൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിലും പരീക്ഷയുടെ സമഗ്രത ഉയർത്തിപിടിക്കുന്നതിലും ഉദ്യോഗാർഥികളെ സംരക്ഷിക്കുന്നതിലും ഒഇടി ഉറച്ചു നിൽക്കുന്നു. 

വ്യാജ വാഗ്ദാനങ്ങൾ തിരിച്ചറിയാൻ ഉദ്യോഗാർഥികളെ സജ്ജമാക്കേണ്ടതിന്റെ പ്രാധാന്യം ഒഇടി തിരിച്ചറിയുന്നു. ‘സ്വയം സംരക്ഷിക്കുക’ എന്ന പ്രചാരണത്തിലൂടെ ഒഇടി പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനുള്ള വിഭവങ്ങൾ നൽകുകയും തട്ടിപ്പുകളുടെ അനന്തരഫലങ്ങൾ എടുത്തു കാട്ടുകയും ചെയ്യുന്നു. നിക്ഷേപം, കരിയർ, പ്രശസ്തി എന്നിവ സംരക്ഷിക്കുന്നതിന് ധാർമികമായ തയാറെടുപ്പിന് മുൻഗണന നൽകാൻ ഉദ്യോഗാർഥികളെ പ്രേരിപ്പിക്കുന്നു. ഔദ്യോഗിക പഠന സാമഗ്രികളുടെ ചിട്ടയായ വിനിയോഗത്തിലൂടെയും പരീക്ഷാ പരിശീലനത്തിലൂടെയും വഞ്ചനാപരമായ ഓഫറുകൾ തിരിച്ചറിയാനും ഒഴിവാക്കാനും സഹായിച്ച് ''സ്വയം സംരക്ഷിക്കുക'' എന്ന പ്രചാരണത്തിലൂടെ ഉദ്യോഗാർഥികളെ ശാക്തീകരിക്കുന്നു. പരീക്ഷയുടെ മൂല്യത്തിനും അതുവഴി രോഗിയുടെ സംരക്ഷണത്തിനും ഒഇടി പ്രതിജ്ഞാബദ്ധമാണ്. ഫലപ്രഖ്യാപനത്തിനു മുമ്പ് ഓരോ പരീക്ഷയും വിശകലനം ചെയ്ത് ക്രമക്കേടുകൾ കണ്ടെത്തുന്നതുൾപ്പടെ കർശനമായ സുരക്ഷാ നടപടികൾ ഉണ്ട്. ഈ നടപടികൾ കേവലം നിരീക്ഷണത്തിനപ്പുറം തുടർച്ചയായ വിലയിരുത്തലും മെച്ചപ്പെടുത്തലും പരീക്ഷാ നടത്തിപ്പുകാരുമായുള്ള പതിവ് ഓഡിറ്റുകളും ഉൾപ്പെടുന്നു. പരീക്ഷാ നടത്തിപ്പുകാരിൽ സുരക്ഷയ്ക്കുള്ള കൂട്ടുത്തരവാദിത്തം വളർത്തിയെടുക്കുന്നതിന് അവരുടെ ജീവനക്കാർക്ക് ഒഇടി പരീശീലനം നൽകുന്നു. ഇന്ത്യയിലെ നിയമപാലകരുമായും മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള കമ്പനിയുടെ തുടർച്ചയായ സഹകരണം ഉത്തരവാദിത്തം വളർത്തിയെടുക്കുന്നതിനും സമഗ്രതയുടെ നിലവാരം ഉയർത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണ പ്രഫഷനലുകൾക്ക് ഡിമാൻഡ് ഏറുമ്പോൾ ശരിയായ മാർഗങ്ങളിലൂടെ രാജ്യാന്തര അവസരങ്ങൾ ഒരുക്കുന്നതിലുള്ള ഒഇടിയുടെ പങ്ക് നിർണായകമാണ്. ലോകമെമ്പാടുമുള്ള പ്രമുഖ ഹെൽത്ത് കെയർ ബോർഡുകളും കൗൺസിലുകളും ഒഇടി ടെസ്റ്റ് അംഗീകരിച്ചതോടെ, ഇന്ത്യൻ ഹെൽത്ത് കെയർ പ്രഫഷനലുകൾക്ക് വിദേശത്ത് അവരുടെ അഭിലാഷങ്ങൾ പിന്തുടരുന്നതിനുള്ള വ്യക്തമായ പാത ഒഇടി വാഗ്ദാനം ചെയ്യുന്നു.അതിന്റെ ആരോഗ്യ സംരക്ഷണ സമീപനം ഭാഷാ വൈദഗ്ധ്യം വിലയിരുത്തുക മാത്രമല്ല, ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് അനുയോജ്യമായ പ്രായോഗിക ആശയവിനിമയ കഴിവുകൾ ഉപയോഗിച്ച് ഉദ്യോഗാർഥികളെ സജ്ജമാക്കുകയും ചെയ്യുന്നു. സാധാരണ ഇംഗ്ലിഷ് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി, ആരോഗ്യ രംഗത്തെ പരിചിതമായ വിഷയങ്ങളിലെ ഒഇടി ടെസ്റ്റുകളും ഉദ്യോഗാർഥികൾക്ക് പരിചിതമായ സാഹചര്യങ്ങളും ഒരുക്കുന്നു.

കുറ്റവാളികൾക്കെതിരെ നീതി നടപ്പാക്കാൻ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾത്തന്നെ, ഭീഷണികളെ അഭിമുഖീകരിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ ഒഇടി ഉറച്ചു നിൽക്കുന്നു.

പൊതു പരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബില്ലിന്റെ ആമുഖം, പരീക്ഷയുടെ സമഗ്രത സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയ്ക്ക് അടിവരയിടുന്നു.  ഈ സാഹചര്യത്തിൽ പരീക്ഷയുടെ അന്തസ്സ് ഉയർത്തുന്നതിനും നിലനിർത്തുന്നതിനും ഉദ്യോഗാർഥികളെ സംരക്ഷിക്കുന്നതിനുമുള്ള ഒഇടിയുടെ സമർപ്പണം നിയമപരമായ ബാധ്യത മാത്രമല്ല, ധാർമികമായ അനിവാര്യത കൂടിയാണ്.

English Summary:

Occupational English Test Chief Experience Officer Marco Delgado Chief Experience Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com