ADVERTISEMENT

കണ്ണൂർ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്ഥാപിക്കുക. 15–20 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ക്ലാസ്മുറിയാണിത്. വയറിങ്, പ്ലമിങ്, വു‍‍ഡ് ഡിസൈനിങ്, കളിനറി സ്കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിൽ ഇവിടെ പരിശീലനം നൽകും.

ആദ്യഘട്ടത്തിൽ 300 യുപി സ്കൂളുകളിൽ ക്രിയേറ്റീവ് കോർണർ വരും. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ– 32. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിലൂടെയാണ് കോർണർ സ്ഥാപിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന പദ്ധതിയിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സഹകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ സ്ഥാപിക്കുന്ന ക്രിയേറ്റീവ് കോർണർ പ്രദേശത്തെ മറ്റു പൊതുവിദ്യാലയങ്ങൾക്കും പ്രയോജനപ്പെടുത്താം.

English Summary:

Kerala's Public Schools to Train Students in Eight Practical Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com