ADVERTISEMENT

കോട്ടയം ∙ അമ്മയുടെ ശിക്ഷണത്തിന്റെ പിൻബലത്തിലാണു ഹർഷ എസ്.നായർ നൃത്ത വേദികളിൽ നിറഞ്ഞാടുന്നത്. 4 നൃത്ത ഇനങ്ങൾക്കൊപ്പം ഓട്ടൻതുള്ളലിലും ഹർഷ മത്സരിക്കുന്നുണ്ട്. ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡോടെ ജയം സ്വന്തമാക്കി. നാടോടിനൃത്തത്തിന്റെ ഫലം വരാനുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന ഓട്ടൻതുള്ളലിൽ നാളെയാണു മത്സരം. 

നൃത്താധ്യാപിക കൂടിയായ അമ്മ സ്മിത കൃഷ്ണന്റെ ശിക്ഷണത്തിൽ 15 വർഷമായി നൃത്തം പഠിക്കുന്നു. എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ എംസിഎ വിദ്യാർഥിനിയാണു ഹർഷ. തിരുവഞ്ചൂരിലാണു വീട്. നിയമ വിദ്യാർഥിനിയായ സഹോദരി ഹരിത എസ്.നായർ കേരള സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അച്ഛൻ ഹരികൃഷ്ണൻ എംആർഎഫിൽ ജീവനക്കാരനാണ്.

Content Summary:

Mother’s Guidance Leads Harsha S. Nair to Victory in Multiple Dance Events; Folk Results Awaited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com