ADVERTISEMENT

ഓസ്ട്രേലിയയിലെ ലൈംസ്റ്റോൺ തീരദേശത്തുള്ള മുനമ്പിൽ ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത് അഗാധമായ ഗർത്തം . തീരപ്രദേശത്തുള്ള റോഡിന് സമീപമായാണ് ഗർത്തം രൂപപ്പെട്ടത്. ഇവിടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം ഗർത്തം കണ്ടെത്തിയത്. 

ഗർത്തത്തിന് ചുറ്റുമുള്ള ഭാഗം ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതിനു സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് മുനമ്പിന്റെ താഴെയുള്ള പാറയിടുക്കിലേക്ക് കയറുന്ന ജലം ഭൂമിയുടെ ഉപരിതലത്തിലൂടെ മുകളിലേക്ക് പ്രവഹിക്കുന്ന ബ്ലോഹോളിന് സമീപമായാണ് പുതിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലോഹോളിലൂടെ സമുദ്ര ജലം പുറത്തേക്ക് പ്രവഹിച്ചിരുന്നില്ല. വേലിയേറ്റ സമയത്ത് കയറുന്ന സമുദ്രജലത്തിന്റെ സാന്നിധ്യം മൂലം മുനമ്പിന്റെ അടിഭാഗത്ത് ബലക്ഷയം വന്നതിനാലാവാം ഗർത്തം രൂപപ്പെട്ടതെന്നാണ് നിഗമനം. 12 മീറ്റർ വ്യാസമാണ് ഗർത്തത്തിനുള്ളത്. ഇതിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഇതിനാൽ ഗർത്തത്തിനു സമീപമെത്തിയാൽ മണ്ണിടിഞ്ഞ് സമുദ്രത്തിലേക്ക് പതിച്ചേക്കാമെന്ന ഭയവും പ്രദേശവാസികൾക്കുണ്ട് .

വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന മേഖലയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ ജനങ്ങൾ ഇതിനു സമീപത്തേക്ക് പോകാതിരിക്കാനായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. ഇതും ഗർത്തം രൂപീകൃതമാകുന്നതിനു കാരണമായിട്ടുണ്ടാവാം എന്ന് ഫ്ലിന്റേഴ്സ് സർവകലാശാലയിൽ തീരദേശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പാട്രിക് ഹെസ്പ് വിശദീകരിച്ചു.ലൈവ്സയൻസിലാണ് ഇതു സംബദ്ധിച്ച വാർത്തയുടെ വിശദീകരണങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Huge sinkhole bursts open near underwater 'blowhole' in South Australian coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com