ADVERTISEMENT

ഒട്ടുമിക്ക പക്ഷികളെയും മനുഷ്യർ അരുമകളാക്കി ഇണക്കി വളര്‍ത്താറുണ്ട്. എന്നാല്‍ തൊട്ടാലുടൻ മരണം സംഭവിക്കുന്ന ചില പക്ഷികളെ കുറിച്ചുള്ള വിവരം ഗവേഷകര്‍ പങ്കുവച്ചതു കണ്ടതിന്റെ അമ്പരപ്പിലാണ് ശാസ്ത്രലോകം. പാച്ചിസെഫാല ഷ്‌ലെഗലി, അലെന്ദ്രിയാസ് റുഫിനുക എന്നീ രണ്ട് സ്പീഷിസുകളിലെ പക്ഷികളാണ് ഈ 'ഭീകരന്‍മാര്‍'. പാച്ചിസെഫാല ഷ്‌ലെഗലി ആകാരത്തില്‍ ഏകദേശം ചൂളക്കാക്കയെ പോലെയിരിക്കും. നിറം വര്‍ണാഭവുമാണ്. തൂവലുകള്‍ക്കടിയില്‍ കൊടും വിഷം ഒളിപ്പിച്ചാണ് ന്യൂഗിനിയ കാട്ടിലുള്ള ഈ പക്ഷികള്‍ ജീവിക്കുന്നത്.

വിഷമയമുള്ള ആഹാരം ഭക്ഷിച്ച ശേഷം അത് അതിവേഗം വിഷമായി മറ്റാനും പുതിയതായി കണ്ടെത്തിയ ഈ രണ്ട് സ്പീഷിസ് പക്ഷികള്‍ക്കും കഴിവുണ്ട്. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഗവേഷകരാണ് പക്ഷികളെ കണ്ടെത്തിയത്. വിഷം സ്വന്തം ശരീരത്തിലുണ്ടെങ്കിലും അതുകൊണ്ട് ഈ പക്ഷികള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്നും നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകര്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഇവയുമായുള്ള നേരിയ സമ്പര്‍ക്കം പോലും മനുഷ്യജീവന്‍ അപഹരിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തെക്കന്‍–മധ്യ അമേരിക്കയില്‍ കണ്ടുവരുന്ന സ്വര്‍ണ വിഷത്തവളയുടെ വിഷത്തിന് സമാനമാണ് ഈ പക്ഷികള്‍ പുറപ്പെടുവിക്കുന്ന വിഷമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലെല്ലായിടത്തും വിഷത്തിന്റെ സാന്നിധ്യമുണ്ടെന്നതിന്റെ തെളിവാണിതെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Touching these birds can kill you immediately; Researchers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com