ADVERTISEMENT

ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്.

പത്തനംതിട്ട ജില്ലയിൽ തുലവർഷത്തിൽ (ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു.

Technopark area flooded due to incessant rain. Photo: Manorama
Technopark area flooded due to incessant rain. Photo: Manorama

എന്നാൽ വയനാട്ടിൽ മഴകുറവ് തുടരുകയാണ്. കാലവർഷത്തിൽ 55% മഴകുറവ് ആയിരുന്നുവെങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 54% ശതമാനം കുറവാണ്. ഒക്ടോബറിൽ 16 ശതമാനം കുറവാണ്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി തെക്കു തമിഴ്നാടിനു മുകളിലും രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ / നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഞായറും തിങ്കളും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary:

Record-Breaking Rainfall Hits Pathanamthitta and Thiruvananthapuram Districts in October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com