ADVERTISEMENT

ഇന്ധനവില കൂടുമ്പോൾ പലയിടത്തും പ്രതിഷേധം ഉയരാറുണ്ട്. അതുപോലൊരു പ്രതിഷേധം ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു യുവാവ് നടത്തി. പെട്രോൾ വില കൂടുന്നതിനെതിരെ പോത്തിന്റെ പുറത്ത് കയറിയാണ് യുവാവ് പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുയലിന്റെ തലപോലത്തെ ഹെൽമറ്റ്, കൈയിൽ ഗ്ലൗസ്, പുറത്ത് ബാക്ക്പാക്കും ധരിച്ചാണ് യുവാവിന്റെ ‘ബുൾ’ റൈഡ്. ഇതിനുമുൻപും യുവാവ് സമാനമായ നിരവധി വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നടുറോഡിൽ പോത്തിനെയും കൊണ്ട് വരുന്ന യുവാവിനെ ആരും തന്നെ വിമർശിക്കുന്നില്ല. എല്ലാവരും ആ പ്രതിഷേധത്തെ ആസ്വദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിരവധിപ്പേർ യുവാവിന്റെ അടുത്തെത്തുകയും സെൽഫിയെടുക്കുകയും ചെയ്യുന്നുണ്ട്.

English Summary:

Delhi Youth Rides Buffalo in Unique Fuel Price Hike Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com