ADVERTISEMENT

കാടിവെള്ളം കുടിച്ചു തെക്കുവടക്കു നടക്കുന്ന പോത്തുകളെപ്പോലും ഉൾപ്പുളകിതരാക്കിയ ആ വെളിപ്പെടുത്തലിനു പിന്നാലെ സക്കർബർഗിനെതിരെ പ്രതിഷേധം. മെറ്റ കമ്പനി ഉടമ മാർക്ക് സക്കർബർഗ് നടത്തുന്ന കന്നുകാലി ഫാമിൽ പോത്തുകൾക്കു കുടിക്കാൻ ബീയർ നൽകുന്നുവെന്ന വാർത്ത ഹിറ്റായിരുന്നു. 

ഹവായിയൻ ദ്വീപസമൂഹത്തിലെ കവായിൽ 1400 ഏക്കറിലാണു സക്കർബർഗിന്റെ കൂറ്റൻ പോത്ത് ഫാം. ജാപ്പനീസിലെ വാഗ്യു, സ്കോട്ട്ലൻഡിലെ ആംഗസ് എന്നീ ഇനങ്ങളെയാണ് വളർത്തുന്നത്. ഇവ രണ്ടും ഏറ്റവും ചെലവേറിയ ഇനങ്ങളാണെന്ന് സക്കർബർഗ് വ്യക്തമാക്കി. ബീഫിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഡ്രൈഫ്രൂട്ടും ബീയറും നൽകുന്നത്.

(Photo: Instagram/Mark Zuckerberg)
(Photo: Instagram/Mark Zuckerberg)

വർഷത്തിൽ 5,000 മുതൽ 10,000 പൗണ്ട് വരെ ഭക്ഷണം കഴിക്കുന്നു. കന്നുകാലികൾക്കായി മക്കാഡമിയ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ ഏറ്റവും രുചികരമായ ബിസിനസ് ഇതാണെന്നും സക്കർബർഗ് വ്യക്തമാക്കി.

മരങ്ങൾ നട്ടുപിടിപ്പിക്കാനും മൃഗങ്ങളെ പരിപാലിക്കുന്നതിലും തന്റെ മൂന്ന് പെൺമക്കൾക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസരം വൃത്തിയാക്കുന്ന മകളുടെ ചിത്രം സക്കർബർഗ് സോഷ്യൽമിഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ, സസ്യാഹാരികളും പരിസ്ഥിതി സ്നേഹികളും സക്കർബർഗിനെതിരെ തിരിഞ്ഞിട്ടുണ്ട്. കന്നുകാലികൾ ചാണകത്തിലൂടെയും തികട്ടുമ്പോഴും പുറത്തുവിടുന്ന ഹരിതഗൃഹവാതകം പരിസ്ഥിതിക്ക് ഹാനികരമാണെന്നതാണ് ഒരു വിമർശനം. മൃഗാവകാശസംഘടനയായ പെറ്റ ‘സക്കർബർഗ് ഇരുണ്ടയുഗത്തിൽ ആണെ’ന്നു വിശേഷിപ്പിച്ചു. 

പ്രകൃതിയെ സ്നേഹിക്കുന്ന സക്കർബർഗ് ഒരിക്കലും ഈ ബിസിനസിൽ ഇറങ്ങരുതെന്നും ഇറച്ചിക്കു വേണ്ടി താങ്കൾ കന്നുകാലികളെ കൊല്ലുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ചിലർ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com