ADVERTISEMENT

കർണാടക– തമിഴ്നാട് അതിർത്തിയിൽ കരിമ്പുമായി പോകുന്ന ലോറികൾ തടഞ്ഞ് തങ്ങൾക്കുള്ള വിഹിതം ചോദിച്ചുവാങ്ങുന്ന ആനകളുടെ വിഡിയോ നാം കണ്ടിട്ടുണ്ട്. അതുപോലൊരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നു. പഞ്ചറായി കിടന്ന വലിയ ട്രക്കിൽ നിന്ന് ഒരു കൂട്ടം ആനകൾ ഓറഞ്ച് മോഷ്ടിക്കുകയായിരുന്നു.

26 വീൽ ഉള്ള വമ്പൻ ട്രക്കിലാണ് ഓറഞ്ച് കൊണ്ടുവന്നത്. വനപ്രദേശത്ത് എത്തിയപ്പോൾ മുൻപിലെ ടയർ പഞ്ചറായി. പിന്നീട് രണ്ടുപേർ ചേർന്ന് അത് മാറ്റുന്നതിനിടെ ഏറ്റവും പിറകിൽ ആനക്കൂട്ടം എത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ആവശ്യത്തിനനുസരിച്ച് ഓറഞ്ച് എടുത്ത് കഴിക്കുകയായിരുന്നു. ആനക്കൂട്ടത്തെ കണ്ടിട്ടും ഭയപ്പെടാതെ ഡ്രൈവർ ടയർ മാറ്റൽ പരിപാടി തുടരുകയായിരുന്നു.

ആനക്കൂട്ടം ഓറഞ്ച് മോഷ്ടിച്ചതല്ല. വന നികുതി ഈടാക്കുന്നതാണ് ഒരു കൂട്ടർ വിഡിയോയ്ക്ക് താഴെ കുറിച്ചു. ആ ട്രക്ക് വനമധ്യത്തിൽ പഞ്ചറാകണമെങ്കിൽ ആനകൾ എന്തോ തന്ത്രം പയറ്റിക്കാണുമെന്ന് ചിലർ പറഞ്ഞു.

English Summary:

Hungry elephants steal oranges from truck that broke down on route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com