ADVERTISEMENT

ടിവിയിലെ റൊമാന്റിക് സീൻ കണ്ട് നാണിക്കുന്ന വളർത്തുനായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉടമയ്ക്കൊപ്പം സിനിമ കാണുന്നതിനിടെയാണ് സംഭവം. ടിവിയുടെ ഏറ്റവും മുൻപിലിരുന്ന നായ ചുംബനരംഗം എത്തിയതോടെ പിന്നിലേക്ക് തിരിയുകയായിരുന്നു.

ഉടമയുടെ സമീപമെത്തിയ നായ മുൻകാൽ കൊണ്ട് തന്റെ കണ്ണടച്ചുപിടിക്കുകയും ഇടയ്ക്ക് ഒളിഞ്ഞുനോക്കുകയും ചെയ്യുന്നുണ്ട്. 50 ലക്ഷത്തോളംപേരാണ് നായയുടെ റിയാക്ഷൻ വിഡിയോ കണ്ടത്. ‘എനിക്ക് ഇതൊന്നും കാണാൻ വയ്യേ...’എന്നാണ് നായ ഉദ്ദേശിച്ചതെന്ന് ഒരാൾ കമന്റ് ചെയ്തു. നിഷ്കളങ്കമായ നായയുടെ മുഖം ചിരിപടർത്തുന്നുവെന്ന് കാഴ്ചക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com