ADVERTISEMENT

പാഞ്ഞെത്തിയ രാജധാനി എക്സ്പ്രസിന്റെ മുന്നിൽപ്പെട്ട് ഉത്തർപ്രദേശിൽ എട്ട് പശുക്കൾക്ക് ദാരുണാന്ത്യം. ആറോളം പശുക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡൽഹി-ഹൗറ റൂട്ടിൽ ഓടുന്ന രാജധാനി എക്സ്പ്രസിനു മുന്നിലാണ് പശുക്കൾ അകപ്പെട്ടത്.  യശ്വന്ത്നഗർ-ബൽറായ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ഗേറ്റ്മാനും നാട്ടുകാരുമാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിച്ചു.

ട്രാക്കിന് സമീപം മേയുകയായിരുന്ന പശുക്കളാണ് അപകടത്തിൽപ്പെട്ടത്. പശുക്കൾ ട്രാക്കിലേക്ക് കയറി നിൽക്കുന്നത് മൂടൽ മഞ്ഞ് കാരണം ലോക്കോ പൈലറ്റിന് കാമാൻ സാധിച്ചില്ല. നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ പശുക്കളെ ചികിൽസ നൽകാനായി മാറ്റി. ഒട്ടേറെ കുടുംബങ്ങളുടെ വരുമാനമാർഗമാണ് ഇല്ലാതായതെന്നും നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

English Summary: 8 Cows Killed, 6 Injured By Speeding Rajdhani Express In UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com