ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഫാക്‌ട്ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

സി.പി.എം. എം.പി. എ.എ.റഹീമിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച  ബാഡ്‌ജ് ധരിച്ച് നില്‍ക്കുന്ന എ.എ.റഹീമാണ് വൈറൽ ചിത്രത്തിലുള്ളത്. എന്നാൽ ഈ വൈറല്‍ ചിത്രത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. 

ഫെയ്‌സ്ബുക് പോസ്റ്റ് കാണാം 

rahim1

ആർക്കൈവ് ചെയ്ത ലിങ്ക് കാണാം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ഒരു ചിത്രം കാണാം. ചിത്രത്തില്‍ അദ്ദേഹം പച്ച നിറത്തിലുള്ള ഒരു ഷര്‍ട്ടിന്‍റെ മുകളില്‍ രാഹുല്‍ ഗാന്ധിയുടെ മുഖവും സി.പി.എമ്മിന്‍റെ ചിഹ്നമായ അരിവാളും ചുറ്റികയുമുള്ള ഒരു ബാഡ്ജ് ധരിച്ച് നില്‍കുന്നതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഗതികേടേ നിന്‍റെ പേരോ കമ്മ്യൂണിസം”.എന്നാല്‍ ശരിക്കും എ.എ.റഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്‌ജ് ധരിച്ചോ? വാസ്തവമറിയാം

∙അന്വേഷണം

ചിത്രം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. 2014ലില്‍ എ.എ. റഹീം തന്‍റെ ഫെയ്‌സ്ബുക് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്ത ഈ ചിത്രം നോക്കുക.

rahim2

ഈ ചിത്രത്തിലും റഹീം വൈറല്‍ ചിത്രത്തില്‍ കാണുന്ന അതേ പച്ച നിറമുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കൂടാതെ രണ്ട് ഫോട്ടോയിലും റഹീമിന്‍റെ മുഖത്തിലുള്ള ഭാവവും ഫോട്ടോയുടെ ബാക്ക്ഗ്രൌണ്ടും ഒരേ പോലെയാണ്. 

രണ്ട് ചിത്രങ്ങളിലുള്ള സാമ്യതകള്‍ വ്യക്തമാണ്. അതിനാല്‍ ഇതേ ചിത്രം എഡിറ്റ്‌ ചെയ്തിട്ടാണ് വൈറല്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.

∙വസ്തുത

രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്‌ജ് ധരിച്ച് നില്‍കുന്ന സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

English Summary :The picture of Rahim wearing a badge with Rahul Gandhi's picture has been edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com