ADVERTISEMENT

മോഡിഫിക്കേഷന്‍ പ്രേമികളുടെ മനസില്‍ തീകോരിയിട്ടാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരായി കോടതി വിധി വന്നത്. മോഡിഫിക്കേഷനുകളില്‍ നിരോധനം വന്നതോടെ റോഡിലും ഓഫ് റോഡിലും ഉപയോഗിക്കുന്ന എല്ലാ മോഡിഫൈഡ് വാഹനങ്ങളുടേയും ശനിദശ തുടങ്ങി. എന്നാല്‍ ഈ കാണുന്ന ഥാര്‍മോഡിഫിക്കേഷന്‍ നടത്തിയാല്‍ മോട്ടര്‍വാഹന ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ നിങ്ങളുടെ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കില്ല, കാരണം ഇത് മഹീന്ദ്രയുടെ കസ്റ്റം മോഡിഫിക്കേഷനാണ്. കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലാണ് ഈ വാഹനം മഹീന്ദ്ര ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ നിയമപ്രകാരം മോഡിഫിക്കേഷന്‍ നടത്താന്‍ അനുവാദമുള്ളു. അത്തരത്തില്‍ മോഡിഫൈ ചെയ്ത വാഹനമാണ് ഈ ഥാര്‍ വണ്ടര്‍ലസ്റ്റ് എഡിഷന്‍. എകദേശം 14 ലക്ഷം രൂപ മുതലാണ് ഈ അഡാറ് മോഡിഫിക്കേഷന്‍ കിറ്റിന്റെ വില ആരംഭിക്കുന്നത്.  ഥാറിന്റെ അടിസ്ഥാന ഘടനയില്‍ വലിയ മാറ്റം വരുത്താതെയാണ് മോഡിഫിക്കേഷന്‍. ഓഫ് റോഡ് യാത്രകള്‍ക്ക് ഇണങ്ങിയ ടയര്‍, സ്‌നോര്‍ക്കല്‍, സസ്‌പെന്‍ഷന്‍ എന്നിവയുണ്ട്.

മുന്നില്‍ ഥാറിന്റെ ട്രേഡ് മാര്‍ക്ക് ഗ്രില്‍, കസ്റ്റം മെയ്ഡ് ബംബര്‍, എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപോടുകൂടിയ ഹെഡ്‌ലാംപ്, ചെറിയ ഫോഗ് ലാംപ് എന്നിവയുണ്ട്. പിന്നില്‍ ഉറപ്പിച്ചിരിക്കുന്ന സ്‌റ്റെപ്പിനി ടയറും ടെയില്‍ ലാംപും സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. പിന്നിലേയ്ക്ക് പ്രവേശിക്കുന്നതിന് ഗള്‍വിങ് ഡോറുകളാണ്. ഡ്യൂവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ്. സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം എന്നിവയുമുണ്ട് വണ്ടര്‍ലസ്റ്റില്‍

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com