ADVERTISEMENT

ശീലമില്ലാത്തവർ ഓട്ടമാറ്റിക് കാറുകൾ ഓടിച്ചാൽ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഈ അബദ്ധങ്ങൾ ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്കും വഴിയൊരുക്കും. അത്തരത്തിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിത്. കോട്ടയം കൂടല്ലൂർ പള്ളിയിലെ പാർക്കിങ്ങിലാണ് അപകടം നടന്നത്. ഓട്ടമാറ്റിക് കാർ ഉപയോഗിച്ചതിലെ ആശയക്കുഴപ്പമാണ് അപകട കാരണം എന്നാണ് കരുതുന്നത്.

മൂന്നു പേർക്ക് പരുക്കേറ്റുവെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നുമാണ് തദ്ദേശവാസികൾ പറയുന്നത്. പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിരുന്ന കാർ സ്ട്രാർട്ട് ചെയ്ത ഉടനെ മുന്നോട്ട് കുതിക്കുകയായിരുന്നു. രണ്ടു പേരുടെ ദേഹത്തുകൂടി കയറിയ കാർ മൂന്നാമത്തെ ആളെയും ഇടിച്ചാണ് നിന്നത്.

ഓട്ടമാറ്റിക് കാറിന്റെ ആക്സിലേറ്റർ കൂടുതൽ അമർത്തിയതാണ് അപകടകാരണം. ഓട്ടമാറ്റിക് കാറുകൾ ഉപയോഗിച്ച് പരിചയമില്ലാത്തവർ ഡ്രൈവുചെയ്യുമ്പോൾ ഇത്തരത്തിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്ന് വാഹനം മുന്നോട്ട് നീങ്ങിയും ക്ലച്ചാണെന്ന് കരുതി ബ്രേക് അമർത്തിയും അപകടമുണ്ടാകാറുണ്ട്.

English Summary:

Car Accident in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com