ADVERTISEMENT

ലണ്ടൻ ∙ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍  വ്യത്യസ്തമായ നൃത്ത പരിപാടികള്‍ ഒരുക്കുന്നു. രാജ്യാന്തര നൃത്തോത്സവത്തിന്റെ ഏഴാംവാരമായ ഡിസംബര്‍ 27 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് യുകെ സമയം മൂന്നു മണിക്ക് (ഇന്ത്യന്‍ സമയം 8:30) അതിഥികളായെത്തുന്നത് രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ ദമ്പതിമാരെയാണ്. മലയാളത്തിന്റെ മരുമകളായി വന്ന് മകളായി മാറി ഏവരുടേയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയും ഭര്‍ത്താവ് പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലുമായിരിക്കും ഈ ആഴ്ച്ചയിലെ പ്രത്യേക അതിഥികള്‍.   

ഭരതനാട്യത്തെ കഥകളി ‌കല്യാണം കഴിച്ച് ഫ്രാന്‍സും കേരളവുമായി ബന്ധം ഊട്ടിയുറപ്പിയ്ക്കാന്‍ ദമ്പതികള്‍ചേര്‍ന്ന് ഒരു നൃത്തരൂപങ്ങളേയും ലയിപ്പിച്ചുണ്ടാക്കിയ ഫ്യൂഷന്‍ നൃത്തമാണ്  ‘കൃഷ്ണമയം’. കൃഷ്ണനായി സുനില്‍, രാധയുടെ വേഷത്തില്‍ ലക്ഷ്മി. ലോകമെമ്പാടുമുള്ള നിരവധി വേദികളില്‍ ഈ പരിപാടി അവതരിപ്പിച്ചിട്ടുള്ളതാണ്. ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രധാന സ്പോണ്‍സര്‍മാരായ പ്രമുഖ ഓണ്‍ലൈന്‍ട്യൂഷന്‍ സ്ഥാപനം ട്യൂട്ടര്‍ വേവ്സ് യുകെയുടെ ലോഞ്ചിങ് പ്രോഗ്രാമിനോട് അനുബന്ധിച്ച് ഇരുവരും ചേര്‍ന്ന്‘കൃഷ്ണമയം’ ബാത്ത് നഗരത്തില്‍ വച്ച് അവതരിപ്പിച്ചിരുന്നു. കഥകളിയിലെ വിവിധ ഭാഗങ്ങളും ഭരതനാട്യത്തില്‍ഉപയോഗിക്കുന്ന ചില കൃതികളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഥകളി വേഷത്തില്‍ കൃഷ്ണനായി സുനില്‍അരങ്ങിലെത്തിയപ്പോള്‍; രാധ, കുചേലന്‍, പാഞ്ചാലി, ഗോപികമാര്‍, അര്‍ജ്ജുനന്‍ എന്നിങ്ങനെ വ്യത്യസ്തകഥാപാത്രങ്ങളെ ലക്ഷ്മി അവതരിപ്പിച്ചു. 

വീ ഷാല്‍ ഓവര്‍കം ടീംഅംഗവും നര്‍ത്തകിയുമായ ബ്രിട്ടനിലെ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോഗ്രാഫറും നൃത്താധ്യാപികയുമായ ചിത്രാ ലക്ഷ്മിയാണ് യുകെയില്‍ നിന്നും അതിഥിയായെത്തുന്നത്. ഒറ്റപ്പാലം സ്വദേശിയായ ചിത്രാലകഷ്മി മലയാളത്തിലെ പ്രശസ്ത സിനിമാ താരം ശങ്കറിന്റെ ഭാര്യയാണ്. ഇന്ത്യയിലും യുകെയിലും വലിയ പല ഈവന്റുകളുടേയും കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയയാണ് ചിത്രാലക്ഷ്മി. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സില്‍പ്രശസ്തയായിരുന്ന ചിത്രാലക്ഷ്മി മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി ലണ്ടനിലുംയുകെയിലെ മറ്റ് നിരവധി നഗരങ്ങളിലുമായി നൂറ് കണക്കിന് ശിഷ്യഗണങ്ങള്‍ക്കാണ് പരിശീലനംനല്‍കിയിട്ടുള്ളത്. രാജ്യാന്തര നൃത്തോത്സവത്തിൽഈ വാരം യുകെ ടാലന്റ്സ് എന്ന വിഭാഗത്തിൽ എത്തുന്നത്  ചിത്രാലക്ഷ്മിയുടെ 'ദക്ഷിണ യുകെ' നൃത്തവിദ്യാലയത്തിലെ പ്രതിഭകളാണ്.

യുകെയില്‍ നിന്നുള്ള  ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്. യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടർ വേവ്സ് , അലൈഡ് ഫൈനാൻസ് , ഷീജാസ് ഐടി മാൾകൊച്ചി , മെറാക്കി ബോട്ടിക്‌ എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവം സ്പോൺസർ ചെയ്യുന്നത്. കൂടുതൽവിവരങ്ങൾക്ക്  www.kalabhavanlondon.com സന്ദർശിക്കുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com