ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ  മുൻനിര സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ പൈസ നൽകാതെ ബാഗുകൾ എടുത്തതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 2003 മുതല്‍ സെയിൻസ്ബറീസ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു നിയാംകെ ഡോഫു എന്ന ജീവനക്കാരനാണ് പുറത്താക്കപ്പെട്ടത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും  ‌‍30 മുതൽ 50 പെൻസ് വരെ വിലയുള്ള ബാഗാണ് എടുത്തത്.  

റോംഫോര്‍ഡിലെ സെയിന്‍സ്ബറീസ് സൂപ്പർ സ്റ്റോറിലാണ് നൈറ്റ്‌ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ നിയാംകെ ഡോഫു ഷോപ്പിങ് നടത്തിയത്. സെല്‍ഫ് സർവീസ് ചെക്കൗട്ടില്‍ 'സിറോ ബാഗ് യൂസ്ഡ്' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഇയാള്‍ ഏതാനും ബാഗുകള്‍ എടുത്തതായി മേധാവികള്‍ സിസിടിവിയില്‍ കണ്ടതോടെയാണ് ജീവനക്കാരന് മേലുള്ള വിശ്വാസം ഇല്ലാതായെന്ന് വിധിച്ച് പുറത്താക്കിയത്. 2022 ഒക്ടോബറില്‍ കടുത്ത അച്ചടക്കരാഹിത്യം ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്. തുടർന്ന് ട്രിബ്യൂണലിനെ സമീപിച്ച നിയാംകെ ഡോഫു, തന്നെ പുറത്താക്കിയത് ശരിയായ നടപടിയല്ലെന്ന് വാദിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വാദം തള്ളിയ ട്രിബ്യൂണൽ ജഡ്ജ്, ബാഗുകള്‍ എടുത്തത് മോഷണമാണെന്ന് വ്യക്തമാക്കി.

English Summary:

Sainsbury's Store worker was fired for not paying for grocery bags at the self-checkout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com