ADVERTISEMENT

മസ്‌കത്ത്∙ കോവിഡ് കണ്ടെത്താനുള്ള ആർടി പിസിആര്‍ പരിശോധനയെക്കാൾ എളുപ്പത്തിലും ചെലവു കുറഞ്ഞ രീതിയിലുമുള്ള ബദൽ മാർഗവുമായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍. 

റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍ (ആര്‍ടി- ലാംപ്) അടിസ്ഥാനത്തിലുള്ള സംവിധാനമാണ് ഡോ. ഹൈതം അലിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. 20– 30 മിനിറ്റിനകം ഫലമറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു.  വേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുകയെന്ന ചിന്തയിലാണ് ഈ സംവിധാനം രൂപപ്പെട്ടത്.  കോവിഡിന് കാരണമാകുന്ന വൈറസിന്റെ 41 വകഭേദങ്ങളുടെ സമ്പൂര്‍ണ ജനിതക ശ്രേണിയെ ഉൾപ്പെടുത്തിയാണു പരിശോധനാ കിറ്റ് തയാറാക്കിയത്. 

എസ് ക്യു യു ആശുപത്രിയില്‍ നിന്നുള്ള 19 സാമ്പിളുകള്‍ പരിശോധിച്ചാണ് ഈ കിറ്റിന്റെ ക്ഷമത നിർണയിച്ചത്. 

ആര്‍ടിപിസിആറുമായി താരതമ്യം ചെയ്യുമ്പോള്‍ 96.9 ശതമാനം സെന്‍സിറ്റിവിറ്റിയും 94.7 ശതമാനം കൃത്യതയും ഇതില്‍ ലഭിക്കുന്നതായും  അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com