ADVERTISEMENT

റിയാദ് ∙ അൽ നസർ ടീമിന്‍റെ ക്യാപ്റ്റനും പോർച്ചുഗീസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു മത്സരത്തിൽ നിന്ന് വിലക്കി. സൗദി പ്രഫഷനൽ ലീഗിൽ അൽ ഷബാബിനെതിരായ തന്‍റെ ടീമിന്‍റെ അവസാന മത്സരത്തിൽ അശ്ലീല ആംഗ്യം കാണിച്ചതിനാണ് നടപടി. സൗദി ഫുട്ബോൾ ഫെഡറേഷന് പതിനായിരം റിയാലും അൽ ഷബാബ് ക്ലബ്ബിന് ഇരുപതിനായിരം റിയാലും പിഴയിനത്തിൽ നൽകണം. നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിനിടെ മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം.

English Summary:

Cristiano Ronaldo Banned for One Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com