ADVERTISEMENT

റിയാദ് ∙ ആരാധകരുടെ മെസി വിളികളിൽ പ്രകോപിതനായി കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റൊണാൾഡോയുടെ നടപടിയിൽ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയാദിൽ കളിയവസാനിച്ച ശേഷം അൽ-ഷബാബ് ആരാധകരുടെ മെസി വിളികളിലാണ് പ്രകോപിതനായാണ് താരം നില വിട്ട്‌ കാണികൾക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചത്. 

വിവാദ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി. നേരത്തെ അൽ-ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി  റൊണാൾഡോ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം താരം ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.

English Summary:

Cristiano Ronaldo makes an Obscene Gesture Towards the Crowd after Messi Chants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com