ADVERTISEMENT

ദുബായ് ∙ ദുബായിൽ വൻ തോതിൽ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വർഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാർ തുടങ്ങിയത്. മുൻവർഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്. 

സംരംഭക മേഖലയിൽ രണ്ടാമത് പാക്കിസ്ഥാനാണ്. കഴിഞ്ഞ വർഷം മാത്രം 8,036 സ്ഥാപനങ്ങളാണ് പാക്കിസ്ഥാൻ സ്വദേശികൾ തുടങ്ങിയത്. മുൻ വർഷത്തേക്കാൾ 71.2% അധികമാണിതെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു. 4,837 സ്ഥാപനങ്ങൾ തുറന്ന ഈജിപ്ഷ്യൻ സംരംഭകരാണ് മൂന്നാം സ്ഥാനത്ത്. മുൻ വർഷത്തേക്കാൾ 63.2% അധികം. സിറിയ, യുകെ, ബംഗ്ലദേശ്, ചൈന, ജോർദാൻ, ഇറാഖ്, യെമൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. വ്യാപാരം, സേവനം, കെട്ടിടനിർമാണ മേഖല, റിയൽ എസ്റ്റേറ്റ്, ഗതാഗതം, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ സ്ഥാപനങ്ങളും ലൈസൻസ് നേടിയത്.

English Summary:

Entrepreneurs in UAE : Indians lead in starting companies in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com