ADVERTISEMENT

റിയാദ് ∙ ടൂറിസം മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ട് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി  സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇകാര്യം വ്യക്തമാക്കിയത്. ഈ വർഷം ടൂറിസം വരുമാനം 85 ബില്യൻ ഡോളറായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം ഇത്  66 ബില്യൻ ഡോളറായിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വിശാലമായ സാമ്പത്തിക പദ്ധതിയുമായി ഈ സംരംഭം യോജിക്കുന്നു. കായികവും സാങ്കേതികവിദ്യയും പോലുള്ള മേഖലകളെ ഉൾപ്പെടുത്തുന്നതിനായി എണ്ണയ്‌ക്കപ്പുറം രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിലവിൽ ജിഡിപിയിൽ 4.5% സംഭാവന ചെയ്യുന്ന ടൂറിസം മേഖല 2030-ഓടെ 10% സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഖിദ്ദിയ എന്റർടൈൻമെന്‍റ് സിറ്റി പോലുള്ള വൻതോതിലുള്ള വികസന പദ്ധതികളിലേക്ക് വൻ തോതിലാണ് നിക്ഷേപം വർധിപ്പിക്കുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇനിയും ടൂറിസം രംഗത്ത് മുന്നേറുന്നതിന് സാധിക്കുമെന്ന് സൗദി പ്രതീക്ഷിക്കുന്നത്. 

English Summary:

Saudi Arabia to invest 13 billion dollars in private investments in the tourism sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com