ADVERTISEMENT

റിയാദ് ∙ ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ഡിനു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്‍റെയും കുസുമലതയുടെയും മകനാണ്. ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (എല്ലാവരും വിദ്യാർഥികൾ) .കെഎംസിസി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു. ഡിനു പ്രദീപിന്‍റെ അകാല വേർപാടിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ അനുശോചിച്ചു.

English Summary:

Native of Alappuzha Died in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com