ADVERTISEMENT

ആളൂർ (തൃശൂർ) ∙ കുഴിക്കാട്ടുശേരിയിൽ നിന്ന് ഒന്നര മാസം മുൻപ് റിയാദിൽ ജോലിക്കെത്തിയ യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. ആളൂർ കുഴിക്കാട്ടുശേരി മറ്റപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സർജിൽ കൃഷ്ണയാണ് (30) മരിച്ചത്.

ഈ മാസം 12ന് രാത്രി ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹം ഉറപ്പിച്ച ശേഷമാണ് സർജിൽ റിയാദിലേക്കു പോയത്. റിയാദിലെ കേളി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. അമ്മ: വത്സല. 

English Summary:

Malayali expat passed away in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com