ADVERTISEMENT

അബുദാബി ∙ ഇന്ന് (ഏപ്രിൽ 23) യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയോടെ ഈർപ്പമുള്ളതായി മാറിയേക്കാം.

നാളെ (ബുധൻ) രാവിലെയും ചില ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കും. പരമാവധി താപനില ഉൾ പ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിലും പർവതപ്രദേശങ്ങളിൽ കുറഞ്ഞത് 13 ഡിഗ്രി സെൽഷ്യസിലും താഴുമെന്ന് പ്രവചിക്കപ്പെടുന്നു. അബുദാബിയിലും ദുബായിലും പരമാവധി താപനില യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും വരെ ഉയരാം. കുറഞ്ഞത് യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ചില സമയങ്ങളിൽ വീശുന്ന പൊടിക്കാറ്റിൻ്റെ വേഗം മണിക്കൂറിൽ 15-20 കി.മീ ആയിരിക്കാം. കാറ്റ് മണിക്കൂറിൽ 40 കി.മീ വരെ വരെ എത്താനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. ഒമാൻ കടൽ നേരിയതോ മിതമായതോ ആയ അവസ്ഥയിലായിരിക്കും.

English Summary:

Weather in UAE Today will be Generally Partly Cloudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com