ADVERTISEMENT

ദുബായ് ∙ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ദുബായിൽ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് എം. എ. റസാക്ക് ഉദ് ഘാടനം ചെയ്തു. ജില്ലയിലെ യു ഡി എഫ് സ്ഥാനാർഥികളായ എം. കെ. രാഘവൻ , ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ എന്നിവർ ഓൺലൈനിലൂടെ പ്രസംഗിച്ചു. ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി ഹലോ ഇന്ത്യ ക്യാംപെയ്ൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ സെക്രട്ടറി അഡ്വ. സാജിദ്, ബി. എ. നാസർ, ഇസ്മായിൽ ഏറാമല, ചാക്കോ ഊളക്കാടൻ, ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, സെക്രട്ടറി ജസീൽ കായണ്ണ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, ടി. എൻ അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, വി. കെ. കെ. റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ്, സറീജ് ചീക്കിലോട്, ഗഫൂർ പാലോളി എന്നിവർ നേതൃത്വം നൽകി. 

യു എ ഇ വടകര പാർലമെന്‍റ് മണ്ഡലം യു ഡി എഫ് കോഓർഡിനേഷൻ കമ്മറ്റിയുടെയും ദുബായ് കോഴിക്കോട് ജില്ലാ കെ എം സി സിയുടെയും ആഭിമുഖ്യത്തിൽ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാൻ 3 വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ  അറിയിച്ചു. ദുബായ് കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോഓർഡിനേഷൻ ചെയർമാനുമായ കെ. പി. മുഹമ്മദ്, ബി. എ. നാസർ, സയ്യിദ്  ജലീൽ മഷ്ഹൂർ, തെക്കയിൽ മുഹമ്മദ്, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ സമ്പന്ധിച്ചു.

English Summary:

Lok Sabha Election: KMCC Hello India campaign in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com