ADVERTISEMENT

ഷാർജ∙ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024"  ഷാർജ വർഷിപ്പ് സെന്‍റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. സമ്മേളനം ഐ.പി.സി യുഎഇ റീജൻ പ്രസിഡന്‍റ്  റവ.ഡോ. വിൽസൺ ജോസഫ് ഉദ്ഘാടന പ്രാർഥനയോടെ ആരംഭിക്കും. പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ ജോ വിൽസൺ, ബ്രദർ അഷേർ ജോൺ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകും. യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന വിവിധ സെഷനുകളും പരിപാടിയിൽ ഉൾപ്പെടും. പി.വൈ.പി.എ യുഎഇ റീജൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന ഈ സമ്മേളനത്തിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പി.വൈ.പി.എ യുഎഇ റീജൻ പ്രസിഡന്‍റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417) അല്ലെങ്കിൽ പി.വൈ.പി.എ യുഎഇ റീജൻ സെക്രട്ടറി ബ്രദർ റ്റോജോ തോമസ് (054-5025750) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

PYPAUAE Region Youth Power Conference on 27th April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com