ADVERTISEMENT

ദുബായ്∙  ദുബായിയിലെ വീസ സേവനങ്ങളും വിവിധ നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന 'നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്' (We are here, for you) എന്ന പ്രചാരണ ക്യാംപെയ്ൻ ഇന്‍റർനാഷനൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ ആരംഭിച്ചു. ക്യാംപെയ്നിൽ ഇന്ത്യക്കാർക്കുള്ള പ്രത്യേക വീസ സർവീസ് ഉൾപ്പെടെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജിഡിആർഎഫ്എ) പ്രത്യേക ഫ്ലാറ്റ്ഫോം സ്ഥാപിച്ചു വിവിധ വീസ സേവനങ്ങൾ പരിചയപ്പെടുത്തുന്നത്. 

ഡ്രാഗൺ മാർട്ടിൽ വീസാ പ്രചാരണ ക്യാംപെയ്ൻ നടക്കുന്ന  
 പവിലിയൻ  Image Credit: GDRFA
ഡ്രാഗൺ മാർട്ടിൽ വീസാ പ്രചാരണ ക്യാംപെയ്ൻ നടക്കുന്ന പവിലിയൻ Image Credit: GDRFA

ഡ്രാഗൺ മാർട്ടിന്‍റെ പ്രധാന കവാടത്തിന് അരികിൽ  രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രചാരണ ക്യാംപ്. പരിപാടി അടുത്ത ഞായറാഴ്ച രാത്രി 10 വരെ നീണ്ടുനിൽക്കും.ഇവിടെ നിന്ന് ആളുകൾക്ക് ഏറ്റവും പുതിയ വീസ സേവനങ്ങളും നടപടി ക്രമങ്ങളും ഉദ്യോഗസ്ഥരിൽ നിന്ന്  നേരിട്ട് ചോദിച്ചറിയാവുന്നതാണ്.  വിവിധ പ്രവേശന അനുമതികൾ, ഗോൾഡൻ വീസ, ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ അനുയായികൾക്കുമുള്ള വീസ സേവനം, പുറപ്പെടൽ അനുമതി, ഇന്ത്യൻ പൗരന്മാർക്കുള്ള ഓൺ അറൈവൽ വീസ, ജി ഡി ആർ എഫ് എ ക്ലയന്‍റ് കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്, 04 പ്ലാറ്റ്‌ഫോം തുടങ്ങിയവയുടെ  ആധികാരികമായ വിവരങ്ങളാണ് ലഭ്യമാവുക. കൂടാതെ, കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും രസകരമായ അനുഭവം നൽകുന്നതിന് പ്ലാറ്റ്‌ഫോം ഇന്‍ററാക്ടീവ് മത്സരങ്ങളും 'സലീം' & 'സലാമ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങളുമായി ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിക്കും.


ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി. Image Credit:GDRFA
ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി. Image Credit:GDRFA

സമൂഹത്തിലെ എല്ലാവരുമായി നേരിട്ടുള്ള ആശയവിനിമയം നിലനിർത്തുന്നതിനും അവബോധം വർധിപ്പിച്ച് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്  പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. ഉപയോക്തൃ ഇടപെടലുകൾ സുഗമമാക്കുന്നതിനും അവരുടെ അന്വേഷണങ്ങൾ പരിഹരിക്കുന്നതിനുമുള്ള സജീവ സേവനമായി എല്ലാം മാസവും വകുപ്പ് ഇത്തരത്തിലുള്ള ക്യാംപുകൾ  ദുബായുടെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.

English Summary:

A campaign to introduce special visa services for Indians at Dragon Mart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com