ADVERTISEMENT

ദുബായ് ∙ ഈ മാസം 16ന് സംഭവിച്ച എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പ്രഖ്യാപിച്ചു. ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രത്യേകിച്ച് അസാധാരണമായ സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു.

ദുബായിലെ മഴക്കാഴ്ച. ഫയൽ ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദുബായിലെ മഴക്കാഴ്ച. ഫയൽ ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

75 വർഷത്തിനിടെ യുഎഇ സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ മഴയിൽ എങ്ങും ഗതാഗതം മുടങ്ങുകയും ഒ‌‌‌‌ട്ടേറെ പേരുടെ വാഹനങ്ങൾ റോഡിലെ മഴവെള്ളത്തിൽ ബാക്കിയാവുകയും നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.

English Summary:

Dubai Police to Waive all Traffic Fines Incurred by Motorists on April 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com