ADVERTISEMENT

റിയാദ് ∙ ഹജ് സേവനത്തിന് നാലായിരത്തോളം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കാൻ സൗദി കെഎംസിസി ഹജ് സെൽ. റജിസ്ട്രേഷൻ കെഎംസിസി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ജിദ്ദ, മക്ക, മദീന ഉൾപ്പടെ രാജ്യത്തുള്ള മുപ്പത്തി ആറ് സെൻട്രൽ കമ്മിറ്റികളിൽ നിന്നും റജിസ്ട്രേഷൻ വരും ദിവസങ്ങളിൽ പൂർത്തിയാക്കും. കെഎംസിസി ഹജ് സെല്ലിന്റെ മേൽനോട്ടത്തിൽ ജിദ്ദയിലും മദീനയിലും തീർഥാടകർ വിമാനമിറങ്ങുന്നത് മുതൽ അവസാന ഹാജിയും മടങ്ങുന്നത് വരെ തീർഥാടകർക്ക് വഴികാട്ടികളായി കെഎംസിസിയുടെ പ്രവർത്തകർ സർവ സജ്ജരായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Saudi KMCC Hajj Cell to Field 4000 Volunteers for Hajj Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com