ADVERTISEMENT

ദുബായ് ∙ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ പുതിയതിന് ഉടൻ അപേക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാലതാമസം വരുത്തിയാൽ പിഴയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

∙ 9 കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം
ഖിസൈസ്, അസ്‍വാഖുൽ മസ്ഹർ, മംസാർ കാർസ് സെന്റർ, റിനീവൽ സെന്റർ, തമാം അൽ കിൻദി സെന്റർ, അൽഅവീർ, അൽഖൂസ്, ബർഷമാൾ, വാസൽ ജദ്ദാഫ് എന്നീ ആർടിഎ കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം. 

ഓൺലൈൻ അപേക്ഷ
https://www.rta.ae  സൈറ്റിൽ ആർടിഎ സർവീസസ് ഓപ്ഷനിൽനിന്ന് റീപ്ലേസിങ് എ ലോസ്റ്റ്/ഡാമേജ് പ്ലേറ്റ് നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. ഓൺലൈൻ വഴി അപേക്ഷിച്ചവർക്ക് നിശ്ചിത കേന്ദ്രങ്ങൾ വഴി  നമ്പർ പ്ലേറ്റ് കൈപ്പറ്റാം. 

∙ ആവശ്യമായ രേഖകൾ
∙ വ്യക്തിഗത വാഹനം – യുഎഇ എമിറേറ്റ്സ് ഐഡി, നഷ്ടമായെന്ന പൊലീസ് റിപ്പോർട്ട്
∙ കമ്പനി വാഹനം – ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, പൊലീസ് റിപ്പോർട്ട്
∙ ഫ്രീസോൺ കമ്പനി – ഡ്രൈവറുടെ എമിറേറ്റ് ഐഡി, കമ്പനി സമ്മതപത്രം, ഫ്രീസോണിൽനിന്നുള്ള കത്ത്, പൊലീസ് റിപ്പോർട്ട്
. സർക്കാർ വാഹനം –  ഡ്രൈവറുടെ എമിറേറ്റ് ഐഡി, സർക്കാർ സ്ഥാപനത്തിന്റെ സമ്മതപത്രം, പൊലീസ് റിപ്പോർട്ട്
. നയതന്ത്ര വാഹനം – ഡ്രൈവറുടെ എമിറേറ്റ് ഐഡി, വിദേശകാര്യമന്ത്രാലയത്തിൽനിന്നുള്ള സമ്മതപത്രം, പൊലീസ് റിപ്പോർട്ട്.

English Summary:

Dubai Roads and Transport Authority urges people to apply for new vehicle number plates immediately

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com