ADVERTISEMENT

അബുദാബി ∙ തെറ്റായ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. റോഡ് ഷോൾഡറിൽ (മഞ്ഞ വരയ്ക്കപ്പുറം) ഓവർടേക്ക് ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. 

അടിയന്തര വാഹനങ്ങളുടെ ആവശ്യങ്ങൾക്കായാണ് റോഡ് ഷോൾഡർ നീക്കിവച്ചിരിക്കുന്നത്. ജീവൻ രക്ഷിക്കാനായി അപകടസ്ഥലങ്ങളിലേക്കു പായുന്ന ആംബുലൻസുകൾക്കും പൊലീസിന്റെ ഉൾപ്പെടെയുള്ള സുരക്ഷാ വാഹാനങ്ങൾക്കും അധികാരികൾക്കും അതിവേഗം യാത്ര ചെയ്യാനുള്ള സ്ഥലമാണിത്. ഈ സ്ഥലം ഓവർടേക്കിങ്ങിനായി ഉപയോഗിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും അധികൃതർ പറഞ്ഞു. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

English Summary:

Abu Dhabi police will impose a fine of 1,000 dirhams for dangerous overtaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com