ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ്‌ 30ന് നടക്കുന്ന 'പ്രമാണി' നാടകത്തിന്റെ പോസ്‌റ്റർ പ്രകാശനവും  സ്ക്രിപ്റ്റ്‌ കൈമാറ്റവും നടന്നു. സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.  

പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.

കേരളത്തിൽ ഇതിനകം 4000ൽ പരം വേദികൾ പിന്നിട്ട നാടകം 'പ്രമാണി'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബേബിക്കുട്ടൻ തൂലികയാണ്. ബഹ്‌റൈനിലെ പ്രശസ്ത നാടകപ്രവർത്തകനായ മനോഹരൻ പാവറട്ടി സഹസംവിധാനവും ഏകോപനവും നിർവഹിക്കുന്ന ഈ നാടകത്തിന്റെ ക്രിയേറ്റീവ്‌ ഡയറക്ടർ ജയൻ മേലത്തും പ്രകാശ നിയന്ത്രണം വിഷ്ണു നാടകഗ്രാമവും കലാസംവിധാനം ബിജു എം. സതീഷുമാണ്.

പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.
പ്രമാണി നാടകത്തിന്റെ പോസ്‌റ്റർ പ്രകാശന ചടങ്ങിൽ നിന്ന്.

അരങ്ങിലും അണിയറയിലുമായി മുപ്പതിൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന പ്രമാണി നാടകത്തോടുകൂടി ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ 2024 -26 ലേക്കുള്ള പുതിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ, ജോ.കൺവീനർ ബോണി ജോസ് എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് :
മനോഹരൻ പാവറട്ടി:  39848091 

English Summary:

'Pramani' Drama Poster Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com