ADVERTISEMENT

യാൻമ്പു ∙ മൂന്നു മാസമായി നടന്നുവരുന്ന പൂക്കളുടെ മഹോത്സവമായ യാൻമ്പു പുഷ്‌പോത്സവത്തിന് ഏപ്രിൽ 30 ചൊവ്വാഴ്ച സമാപനം. സമാപന ദിവസം സന്ദർശകർക്കായി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പു​ഷ്പ ന​ഗ​രി​യി​ലെനെ​ത്തി​യ​ത്.

മ​ല​യാ​ളി വി​നോ​ദ യാ​ത്രാ സം​ഘ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഈ ​വ​ർ​ഷം മേ​ള കാ​ണാ​നെ​ത്തി​. ദ​ശ​ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​ർ ഇ​തി​ന​കം യാൻമ്പു പു​ഷ്പ​മേ​ള കാ​ണാ​നെ​ത്തി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Image credits: yanbuflowerfestival.com.
Image credits: yanbuflowerfestival.com.

'എല്ലാ തുടക്കത്തിനും അവസാനമുണ്ട്. ഞങ്ങൾ പൂക്കളും മനോഹരമായ പരിപാടികളും നിങ്ങൾക്കു നൽകിയപ്പോൾ നിങ്ങൾ അതു കൈ നീട്ടി സ്വീകരിച്ചു. ഏപ്രിൽ 30 ചൊവ്വാഴ്ച പതിനാലാമത് പുഷ്പമേളയുടെ സമാപനത്തിൽ പൂക്കളും പ്രത്യേക പരിപാടികളുമായി ഞങ്ങൾ നിങ്ങളോട് വിടപറയുകയാണ്. സമാപന പരിപാടികളിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞങ്ങൾ ക്ഷണിക്കുകയാണ്". പത്രക്കുറിപ്പിൽ സംഘാടകർ കുറിച്ചു.

Image credits: yanbuflowerfestival.com.
Image credits: yanbuflowerfestival.com.

ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ സൗ​ദി-​ യാൻമ്പു പു​ഷ്പ​മേ​ള​ മൂ​ന്ന് ലോ​ക റെ​ക്കോ​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ നേ​ടി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്കൊ​ട്ട, പൂ​ക്ക​ൾ കൊ​ണ്ടെ​ഴു​തി​യ ഏ​റ്റ​വും വ​ലി​യ വാ​ക്ക്, പൂ​ക്ക​ൾകൊണ്ടുള്ള ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റി​ന്റെ മാ​തൃ​ക എ​ന്നി​വ​യാ​ണ​ത്. അ​തി​വി​ശാ​ല​മാ​യ പൂ ​പ​ര​വ​താ​നി​ക്ക് ര​ണ്ടു ത​വ​ണ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോഡ് പു​ഷ്പ​മേ​ള നേ​ര​ത്തേ സ്വന്തമാക്കിയിരുന്നു.

English Summary:

Yanbu Flower Festival Concludes Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com