ADVERTISEMENT

യാമ്പു ∙ ലോക റെക്കോർഡുകൾ തുടർകഥയാക്കിയ  യാമ്പു പൂഷ്പമേള ഇത്തവണയും വേറിട്ട വിസ്മയകാഴ്ചയൊരുക്കി റെക്കോർഡുകളിട്ട് പുഷ്പസ്നേഹികളുടെ ശ്രദ്ധനേടുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പദം, ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പൂക്കുട, പുനരുപയോഗ വസ്തുക്കളാൽ നിർമിച്ച ഏറ്റവും വലിയ ശിൽപ്പം എന്നീ മൂന്ന് നേട്ടങ്ങളാണ് ഇത്തവണ കൈവരിച്ചത്.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പൂക്കൂട. image: credit to Xplatform @flowers_yanbu
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പൂക്കൂട. image: credit to Xplatform @flowers_yanbu

സൗദി ഭരണാധികാരിയുടെ 'സൽമാൻ'  എന്ന നാമപദം പൂവുകൾ കൊണ്ട് നിർമിച്ചാണ്  ലോകത്തിലെ ഏറ്റവും വലിയ പൂഷ്പപദം എന്ന ലോകനേട്ടം കൈവരിച്ചത്. ഇതിനുവേണ്ടി 19,474 ചുമന്ന പനിനീർപ്പൂക്കൾ ചേർത്തുവച്ചാണ് രാജാവിന്റെ പേരായ സൽമാൻ എന്ന നാമം രചിച്ചത്. വെളുപ്പിലും ചുമപ്പിലുമുള്ള 1127,224 എണ്ണം പെറ്റൂണിയ ഇനം പൂവുകളാൽ ഒരുക്കിയ പൂക്കൂട ലോകത്തിലെ ഏറ്റവും വലിപ്പമേറിയതായി മാറി.

19,474 ചുമന്ന പനിനീർപ്പൂക്കൾ ചേർത്തുവെച്ചാണ് രാജാവിന്റെ പേരായ സൽമാൻ എന്ന നാമം രചിച്ചത്. image: credit to Xplatform @flowers_yanbu
19,474 ചുമന്ന പനിനീർപ്പൂക്കൾ ചേർത്തുവെച്ചാണ് രാജാവിന്റെ പേരായ സൽമാൻ എന്ന നാമം രചിച്ചത്. image: credit to Xplatform @flowers_yanbu
പുനരുപയോഗ വസ്തുക്കളാൽ നിർമ്മിച്ച ഏറ്റവും വലിയ ശിൽപ്പം. image: credit to Xplatform @flowers_yanbu
പുനരുപയോഗ വസ്തുക്കളാൽ നിർമ്മിച്ച ഏറ്റവും വലിയ ശിൽപ്പം. image: credit to Xplatform @flowers_yanbu

മൂന്നാമത്തെ ലോക റെക്കോർഡ് നേടിയത്  പുനരുപയോഗം ചെയ്യാവുന്ന സാമഗ്രികളിൽ തീർത്ത എറ്റവും വലിയ റോക്കറ്റ് മാതൃക നിർമിതിക്കാണ്.  3.3മീറ്റർ വലിപ്പമുള്ള  ബഹിരാകാശ റോക്കറ്റ് മാതൃകയ്ക്ക്  ഗിന്നസ് അവാർഡ് ലഭിച്ചു. യാമ്പു റോയൽകമ്മീഷന്റെ മേൽനോട്ടത്തിലാണ് പുഷ്പ, ഉദ്യോനമേള മാർച്ച് 9 വരെ സംഘടിപ്പിച്ചിരിക്കുന്നത്. പൂവുകളുടെ മനോഹാരിത ആസ്വദിക്കാനായി വൻജനാവലിയാണ് ഇവിടെയത്തുന്നത്.

English Summary:

Yanbu Flower and Gardens Festival Is Happening In Saudi Arabia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com