ADVERTISEMENT

ഷാർജ∙ നിലവിലുള്ള കാലാവസ്ഥയെത്തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വർക് ഫ്രം ഹോം രീതി നടപ്പാക്കുമെന്ന് ഷാർജ ലോക്കൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ടീം അറിയിച്ചു.  കൂടാതെ, അസ്ഥിരമായ കാലാവസ്ഥ കാരണം എല്ലാ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ വിദ്യാർഥികളുടെയും അധ്യാപക ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി വിദൂര പഠന(ഓൺലൈൻ)ത്തിലേക്ക് മാറും.  

ഷാർജ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന എല്ലാ കായിക മത്സരങ്ങളും  അധികൃതർ റദ്ദാക്കുകയും എല്ലാ പാർക്കുകളും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.  നേരിട്ട് ജോലി ചെയ്യേണ്ടുന്ന സർക്കാർ ജീവനക്കാരെ വിദൂര ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

English Summary:

Remote work for Sharjah government employees on Thursdays and Fridays.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com