ADVERTISEMENT

ദുബായ് ∙ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദുബായിൽ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദൂര പഠനം (ഓൺലൈൻ) വെള്ളിയാഴ്ച വരെ   നീട്ടിയതായി അധികൃതര്‍ അറിയിച്ചു.

ഷാർജ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിദൂര പഠനം(ഒാൺലൈൻ) നാളെത്തേയ്ക്ക് (വ്യാഴം) കൂ‌ടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്നലെ(ചൊവ്വ)യും ഇന്നും ഷാർജയിലടക്കം യുഎഇയിൽ സ്കൂൾ പഠനം ഒാൺലൈനായാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരുടെ വർക് ഫ്രം ഹോം നാളെയും തുടരാനും തീരുമാനിച്ചു.

ഷാർജ സ്വകാര്യ വിദ്യാഭ്യാസ അധികൃതരുമായി ഏകോപിപ്പിച്ച് എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ടീം ആണ് നാളെ കൂടി വിദൂരപഠനമാക്കിയ തീരുമാനമെടുത്തത്.  യുഎഇ പ്രതികൂല കാലാവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ തിങ്കളാഴ്ചയാണ് വിദൂര പഠനത്തിലേക്കുള്ള മാറ്റം ഷാർജ ആദ്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ ബുധൻ വരെ രണ്ട് ദിവസത്തേക്ക് വിദ്യാർഥികൾ വീടുകളിൽ കഴിയാനായിരുന്നു ആദ്യ നിർദേശം. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നിലവിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. 

അതേസമയം, ഷാർജയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് നാളെ (വ്യാഴം) വർക് ഫ്രം ഹോം പ്രഖ്യാപിച്ചു. എന്നാൽ, ഒാഫീസിൽ സാന്നിധ്യം നിർബന്ധമായും വേണ്ടവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അസ്ഥിര കാലാവസ്ഥയെ തുടർന്നാണിതെന്ന് അധികൃതർ അറിയിച്ചു.

English Summary:

UAE Weather: Work From Home, Online Schooling Announced Amid Heavy Rain Forecast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com