ADVERTISEMENT

മസ്‌കത്ത് ∙ കഴിഞ്ഞ മാസം നിസ്‌വ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്‌സുമാരായ ഷർജ, മാജിത, അമാനി എന്നിവരുടെ വേർപാടിൽ ഇൻകാസ് നിസ്‌വ റീജനൽ കമ്മിറ്റി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി. സാമൂഹിക, സന്നദ്ധ പ്രവർത്തകർ, നിസ്‌വ ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ അനുശോചനം രേഖപെടുത്തി. ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി പ്രതിനിധികൾ, നിസ്‌വ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡിപ്പാർട്‌മെന്‍റ് തലവന്മാരായ സവൂദ് അൽ ഹിനായി, സാലം അഫീഫി, ബദർ അൽ സമാ ഹോസ്പിറ്റൽ, നിസ്‌വ ഇന്ത്യൻ അസോസിയേഷൻ, കെ എം സി സി, ഐ സി എഫ്, കൈരളി തുടങ്ങിയ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തതായി ഇൻകാസ് ഒമാന്‍ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഗോപകുമാർ വേലായുധൻ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

English Summary:

Prayer offered for the Malayali nurses who lost their lives at Niswa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com