ADVERTISEMENT

ദോഹ ∙ വർഗീയ ഫാസിസ്റ്റു ഭരണത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കും, ഇന്ത്യയിലെ മുഴുവൻ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മോഡേൺ ആർട്സ് സെന്‍ററിൽ "ഇന്ത്യ 2024" എന്ന പേരിൽ സംഘടിപ്പിച്ച യുവജന കൺവെൻഷൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ വിങ് പ്രസിഡന്‍റ് ദീപക് ചുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. 

ചടങ്ങിൽ വച്ച് കോൺഗ്രസ് പ്രകടന പത്രിക വിതരണ ഉദ്ഘാടനം ഇൻകാസ് സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, സലീം നാലകത്തിന് നൽകി നിർവ്വഹിച്ചു. കേരളാ കോൺഗ്രസ്സ് നേതാവ് അനീഷ് സ്റ്റീഫൻ, ഇൻകാസ് രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, നേതാക്കളായ ഷിബു സുകുമാരൻ, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സിജോ നിലമ്പൂർ എന്നിവർ സംസാരിച്ചു. ഇൻകാസ് യൂത്ത് വിങ് ജനറൽ സെക്രട്ടറി ജിൻസ് ജോസ് സ്വാഗതവും, ട്രഷറർ റിഷാദ് മൊയ്‌തീൻ നന്ദിയും പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഓൺലൈനായി കൺവെൻഷനിൽ സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും, വിവിധ ജില്ലാ കമ്മിറ്റികളുടെയും, വനിതാ വിങ് - യൂത്ത് വിങ് ഭാരവാഹികളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു.

English Summary:

Election Convention Organized by Qatar Incas Youth Wing Central Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com