ADVERTISEMENT

ദോഹ ∙  ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ പുതിയ യൂത്ത് വിങ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വി. എസ്. അബ്ദുൾ റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പ്രഖ്യാപന യോഗം ഇൻകാസ് ഉപദേശക സമിതി അംഗം ഏബ്രഹാം കെ. ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇൻകാസ് ഉപദേശക സമിതി അംഗം കെ. വി. ബോബൻ ഇൻകാസ് യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ദീപക് ചുള്ളിപ്പറമ്പിലിനെയും, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജിൻസ് ജോസിനെയും, ട്രഷററായി റിഷാദ് മൊയ്തീനെയും തിരഞ്ഞെടുത്തു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ട്രഷറർ ഈപ്പൻ തോമസ്, ഇൻകാസ് വനിതാ വിങ് പ്രസിഡന്റ്‌ സിനിൽ ജോർജ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ദീപക് ചുള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ദീപക് ചുള്ളിപ്പറമ്പിൽ (പ്രസിഡന്റ്), ജിൻസ് ജോസ് (സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ), റിഷാദ് മയ്ദീൻ (ട്രഷറർ).

English Summary:

INCAS Qatar Central Committee Youth Wing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com