ADVERTISEMENT

കാലിഫോർണിയ ∙ ആറു സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ  മിഷിഗൺ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ജോ ബൈഡൻ വിജയിച്ചപ്പോൾ, വ്യക്തമായി ബേണി സാന്റേഴ്സിനെ പിന്തുണച്ചത് ഇതുവരെ കലിഫോർണിയ മാത്രം. കലിഫോർണിയയിൽ ഡെലിഗേറ്റുകളാണ് ഉള്ളത്. ഇതുവരെ രണ്ടു ഘട്ടങ്ങളായി 14 സംസ്ഥാനങ്ങളിൽ പ്രൈമറി പൂർത്തിയാക്കിയതിൽ സാന്റേഴ്സിന് നേടാനായത് നാലു സംസ്ഥാനങ്ങൾ മാത്രമാണ്.

പ്രസിഡന്റ് സ്ഥാനാർത്ഥിത്വ പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് ഏകദേശം ഉറപ്പിച്ചിരിക്കുമ്പോൾ കലിഫോർണിയായിലെ വിജയം വീണ്ടും ബേണിക്ക്  ആശ്വാസം നൽകിയിട്ടുണ്ട്. കലിഫോർണിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് ബൈഡൻ 801ഡെലിഗേറ്റുകളുടെയും ബേണി 657 ഡെലിഗേറ്റുകളുടേയും പിന്തുണ ഉറപ്പാക്കിയിരുന്നു.

bernie-sanders-2

മാർച്ച് 10 സൂപ്പർ ട്യൂസ് ഡേക്കുശേഷം ബേണി നടത്തിയ പ്രസ്താവനയിൽ മത്സരത്തിൽ ജോ ബൈഡൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണെന്നും ട്രംപിനെ പരാജയപ്പെടുത്താൻ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്നു സൂചന നൽകിയിരുന്നു. മത്സരത്തിൽ നിന്നും പിന്മാറുമെന്ന് പരസ്യമായി പ്രഖ്യാപിക്കുവാന്‍ സാന്റേഴ്സ് തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com