ADVERTISEMENT

അലാസ്ക്ക ∙ ഫൈസർ കോവിഡ് വാക്സീൻ അമേരിക്കയിൽ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്സീൻ സ്വീകരിച്ച അലാസ്ക്കയിലെ ഹെൽത്ത് കെയർ വർക്കറിന് പത്തുമിനിട്ടിനുള്ളിൽ കടുത്ത അലർജിക് റിയാക്ഷൻ അനുഭവപ്പെട്ടതായി ബാർലറ്റ് റീജിയണൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു.

ഡിസംബർ 15 ചൊവ്വാഴ്ചയായിരുന്നു ഈ ജീവനക്കാരി വാക്സീൻ സ്വീകരിച്ചത്. 10 മിനിറ്റിനുള്ളിൽ ഇവർക്ക്  കടുത്ത ശ്വാസമുട്ടലും ഉയർന്ന ഹൃദയ സമ്മർദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഡിസംബർ 16 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക അറിയിപ്പുണ്ടായത്.

വാക്സീൻ നൽകുമ്പോൾ ഇത്തരത്തിലുള്ള അലർജി ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഇതിനാവശ്യമായ ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

അലാസ്ക്കയിലെ കോവിഡ് വാക്സീൻ വിതരണം ചെയ്യുന്ന എല്ലാ സൈറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്ക്കാ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആൻ സിങ്ക് പറഞ്ഞു.

അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സംഭവമാണിതെങ്കിലും ഇതിനു സമാനമായ അലർജിക് റിയാക്‌ഷൻ ഇംഗ്ലണ്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ അനഫിലേക്സിഡ് (ANAPHYLAXIS) എന്നാണ് അറിയപ്പെടുന്നത്.

രോഗലക്ഷണങ്ങൾ കണ്ടെത്തിയ ജോലിക്കാരിക്ക് ബെനഡ്രിൽ, ആന്റി ഹിസ്‍താമിൻ  നൽകി, ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com