ADVERTISEMENT

ന്യൂയോര്‍ക്ക് ∙ നാഷനല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷ ന്‍ ഓഫ് അമേരിക്ക (നിന്‍പാ)  നഴ്‌സ് പ്രാക്ടീഷണേഴ്‌സ് വാരം നവംബര്‍ ഇരുപത്തിയൊന്നിന് സൂം മീറ്റിംഗിലൂടെ  വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറുപതില്‍പരം  എന്‍പികള്‍  പങ്കെടുത്ത ആഘോഷത്തില്‍ നഴ്‌സിങ് ലീഡര്‍ഷിപ്പിലുള്ളവരുടെ  പ്രാസംഗംങ്ങളും, കലാപരിപാടികളും ആഘോഷത്തെ ഭംഗിയാക്കി.

 

ആബിഗേല്‍  കോശിയുടെ  അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. പന്ത്രണ്ട്  സ്‌റ്റേസ്റ്റ്‌സില്‍നിന്നും  പ്രാതിനിധ്യമുള്ള നിന്‍പാ അസോസിയേഷന്‍ ഒരു  നെറ്റ് വര്‍ക്കിങ് ഗ്രൂപ്പ്  ആയി പ്രവര്‍ത്തിക്കുന്നു എന്നും ഇന്ത്യയിലും അമേരിക്കയിലും സ്‌കോളര്‍ഷിപ്പും കൊടുക്കുന്നതും, സഹായം നല്‍കുന്നതും, ഹെല്‍ത്ത് സെമിനാര്‍, ഹെല്‍ത്ത്‌ഫെയര്‍ തുടങ്ങിയ സംഭാവനകളെ  കുറിച്ചും പ്രസിഡന്റ് ഡോ. ആനി പോള്‍ DNP, MSN, PNP, MPH തന്റെ അധ്യക്ഷ പ്രസംഗത്തില്‍  ചൂണ്ടിക്കാട്ടി.  ഇന്ത്യന്‍ എന്‍പി മാരുടെ പ്രഫെഷണല്‍ വളര്‍ച്ചയ്ക്ക് ഈ അസോസിയേഷന്‍ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.

 

മുഖ്യാതിഥി  സേട്ടന്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും നഴ്‌സിംഗ് പ്രാക്ടീസ് ആന്‍ഡ് അക്യൂട്ട് കെയര്‍ പ്രോഗ്രാംസിന്റെ ഡയറക്ടറുമായ ഡോ.മേരി അലന്‍ റോബെര്‍ട്‌സ്, ഡോ. മായാ ഉപാധെയ എന്നിവർ  സംസാരിച്ചു.

 

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ പ്രഫെസറും ഹോം ഹെല്‍ത്ത് നേഴ്‌സ് പ്രാക്റ്റീഷന്‍റുമായ ഡോ. മരി ഗര്‍കോണ്‍  റ്റെലഹെല്‍ത് എന്നതിനെ പറ്റി വിവരിച്ചു.  ഹാന ( Haitian Nurses Association)  പ്രസിഡന്റ്  ഡോ. മര്‍ലിന്‍ ലഫോറെസ്‌റ്, CNM, MA, MPH, ഐനാനി അഡ്വൈസറി ബോര്‍ഡ് മെമ്പറും പ്രസിഡന്റുമായ ശോശാമ്മ ആന്‍ഡ്രൂസ്, RN, BSN, കീന്‍ പ്രസിഡന്റ്,  മെറി ജേക്കബ്, ഐനാനി പാസ്റ്റ് പ്രസിഡന്റ്, ഉഷ ജോര്‍ജ് RN, BSN എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

എന്‍.പിയും, ഡി.എന്‍.പി,യും  ബിരുദമെടുത്തവര്‍ക്കു നിന്‍പായുടെ അഭിനന്ദന സര്‍ഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വര്‍ഷം എന്‍.പിയായി സേവനം അനുഷ്ഠിച്ചവര്‍ക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മെയില്‍ ചെയ്തു കൊടുക്കുന്നതാണ്. റെബേക്ക പോത്തന്‍, വിനീത റോയി, എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

 

റോഷിന്‍മാമന്‍, റീനസാബു, രമ ഷാജി, ബോബിന്‍ വര്‍ഗ്ഗീസ്, എന്നിവരുടെ സംഗീതം ആഘോഷത്തെ വര്‍ണ്ണാഭമാക്കി. എംസിയായ ഷൈല റോഷനും  ഹോസ്റ്റായ പ്രസന്ന ബാബുവും പ്രോഗ്രാം ഭംഗിയായി മാനേജ് ചെയ്തു. സെലിബ്രേഷനില്‍ പങ്കെടുത്തവര്‍ക്കും സെലിബ്രേഷന്‍ വിജകമാക്കാന്‍  സഹായിച്ച വര്‍ക്കും സെക്രട്ടറി, ഡോ. അനു വര്‍ഗീസ്  നന്ദി രേഖപ്പെടുത്തി .

 

റിപ്പോര്‍ട്ട്: സെബാസ്റ്റ്യന്‍ ആന്റണി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com