ADVERTISEMENT

വെർമോണ്ട്∙  സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ വെർമോണ്ടിലെ ഓഫിസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും,എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിങ്ടൺ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തീപിടിത്തത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല. അജ്ഞാതനായ  പുരുഷനാണ് പ്രതിയെന്ന് സംശയിക്കുന്നു. പ്രതി ഓഫിസിലെ വാതിലിൽ സ്പ്രേ ചെയ്യുകയും തീയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും കാരണമൊന്നും കണ്ടെത്തിയിട്ടില്ല. സ്പ്രിംഗ്ളർ സംവിധാനം ഉപയോഗിച്ചു തീ അണച്ചതായും പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്ച രാവിലെയാണ്  ബർലിങ്ടനിലെ സാൻഡേഴ്‌സിന്‍റെ മൂന്നാം നിലയിലുള്ള ഓഫിസിന്‍റെ വെസ്റ്റിബ്യൂളിനും എലിവേറ്ററിനും പ്രവേശന കവാടത്തിനും ഇടയിൽ തീപിടിത്തമുണ്ടായത് കണ്ടെത്തിയത്. ഓഫിസ് വാതിലിന് തീപിടിത്തിൽ ചെറിയകേടുപാടുകൾ സംഭവിച്ചു. സംഭവസമയം സാൻഡേഴ്സ് ഓഫിസിൽ ഉണ്ടായിരുന്നില്ല.

English Summary:

Fire at Bernie Sanders' Vermont office investigated as arson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com