ADVERTISEMENT

കോവിഡ്- 19ന്റെ ഉത്ഭവത്തെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന മുറവിളികൾക്കിടെ ഒരു പുതിയ ഗണത്തിൽപെട്ട കൊറോണ വൈറസുകളെ വവ്വാലിൽ കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഗവേഷകർ. കോവിഡ്- 19 വൈറസുമായി  ജനിതകപരമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വൈറസുകളും ഇക്കൂട്ടത്തിൽപെടുന്നു.

തെക്കുപടിഞ്ഞാറൻ ചൈനയിലെ കാടുകളിൽ വസിക്കുന്ന ചെറിയ വവ്വാലുകളിൽ നിന്നും 2019 മെയ് മാസത്തിനും 2020 നവംബറിനും ഇടയിലാണ് ഇതിനായുള്ള സാംപിളുകൾ ഗവേഷകർ ശേഖരിച്ചത്. വവ്വാലുകളുടെ കാഷ്ഠവും മൂത്രവും വായിൽ നിന്നുള്ള സ്രവങ്ങളും സാംപിളുകളിൽ ഉൾപ്പെടുന്നു. വിവിധ വവ്വാൽ ജനുസ്സുകളിൽ നിന്നായി  24 നോവൽ കൊറോണ വൈറസ് ജീനോമുകൾ കണ്ടെത്തിയെന്നും ഇവയിൽ നാലെണ്ണം സാർസ് കോവ് 2ന് സമാനമായ കൊറോണവൈറസുകൾ ആണെന്നും ഷാൻഡോങ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. അതിലൊന്ന് നിലവിലെ മഹാമാരിക്ക് കാരണമായ വൈറസുമായി വളരെ അടുത്ത സമാനതകളുള്ളതാണ്. മുന പോലുള്ള സ്പൈക്ക് പ്രോട്ടീനിൽ മാത്രമാണ് ജനിതകപരമായ ചില വ്യത്യാസങ്ങൾ കാണപ്പെട്ടതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

സാർസ് കോവ് 2 വൈറസുമായി ബന്ധപ്പെട്ട വൈറസുകൾ വവ്വാലുകൾക്കിടയിൽ ഇപ്പോഴും പരക്കുന്നതായി ഈ പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തായ്‌ലൻഡിൽ നിന്ന് 2020 ജൂണിൽ ശേഖരിക്കപ്പെട്ട സാർസ് കോവ് 2 അനുബന്ധ വൈറസ് സാംപിളുകളും ഈ നിഗമനം ശരിവയ്ക്കുന്നു.

കോവിഡ് 19 ഉത്ഭവത്തെ പറ്റിയുള്ള അന്വേഷണങ്ങൾ ശക്തമാക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. വൈറസ് പ്രകൃത്യാ ഉണ്ടായതാണോ അതോ വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണോ  എന്ന കാര്യത്തിലാണ് മുഖ്യമായും അന്വേഷണം നടക്കുന്നത്.

English Summary : Chinese Researchers Find Batch Of New Coronaviruses In Bats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com