ADVERTISEMENT

കൂടുതല്‍ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ അതില്ലാത്ത ഇടങ്ങളിലെ നഗരവാസികളെ അപേക്ഷിച്ച്‌ കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടാകുമെന്ന്‌ പഠനം. ടെക്‌സാസിലെ എ ആന്‍ഡ്‌ എം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌.

നഗരങ്ങളുടെ വായു നിലവാരം, ശബ്ദ, പ്രകാശ മലിനീകരണം, മരത്തലപ്പുകളുടെ വ്യാപ്‌തി എന്നിവയെല്ലാം അളക്കുന്ന നേച്ചര്‍ സ്‌കോര്‍ ഉപയോഗിച്ചാണ്‌ ഗവേഷണം നടത്തിയത്‌. ഈ സ്‌കോര്‍ 80 മുതല്‍ 100 വരെയുള്ള നഗര പ്രദേശങ്ങളെ പ്രകൃതിയുടെ ഉടോപ്യയായും പൂജ്യം മുതല്‍ 19 പോയിന്റ്‌ ഉള്ള ഇടങ്ങളെ പ്രകൃതി സമ്പത്തില്‍ ന്യൂനതകളുള്ള ഇടമായും കണക്കാക്കുന്നു.

നേച്ചര്‍ സ്‌കോറിനൊപ്പം 2014 മുതല്‍ 2019 വരെയുള്ള ടെക്‌സാസ്‌ ഹോസ്‌പിറ്റല്‍ ഔട്ട്‌ പേഷ്യന്റ്‌ പബ്ലിക്‌ യൂസ്‌ ഡേറ്റ ഫയലുകളും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ഈ ഡേറ്റയില്‍ നിന്ന്‌ വിഷാദരോഗം, ബൈപോളാര്‍ തകരാറുകള്‍, സമ്മര്‍ദ്ദം, ഉത്‌കണ്‌ഠ എന്നിവയെ സംബന്ധിച്ച 6,13,91400 ഒപി കേസുകള്‍ തിരഞ്ഞെടുത്തു. ഇതില്‍ ടെക്‌സാസ്‌ നഗര ഭാഗങ്ങളിലെ 1169 സിപ്‌ കോഡ്‌ പ്രദേശങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ഉള്‍പ്പെടുന്നു.

ഒരു പ്രദേശത്തെ നേച്ചര്‍ സ്‌കോര്‍ ഉയരുന്നതിന്‌ അനുസരിച്ച്‌ അവിടുത്തെ മാനസികാരോഗ്യ ചികിത്സകളുടെ തോത്‌ കുറയുന്നതായി ഗവേഷകര്‍ ഇതില്‍ നിന്ന്‌ നിരീക്ഷിച്ചു. ഒരു പ്രദേശത്തെ മരങ്ങളുടെയും ചെടികളുടെയും തോത്‌ വര്‍ധിക്കുന്നത്‌ കൂടുതല്‍ മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവും പ്രദേശവാസികള്‍ക്ക്‌ പ്രദാനം ചെയ്യുമെന്ന്‌ ഗവേഷകര്‍ പറയുന്നു. നഗരാസൂത്രണത്തിന്‌ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്‌ പഠനത്തിലെ കണ്ടെത്തലുകളെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ഒമര്‍ എം. മക്രം ചൂണ്ടിക്കാട്ടി.

വെള്ളം കുടിയും കിഡ്നി രോഗങ്ങളും: വിഡിയോ

English Summary:

Urban Tree Canopies Can Reduce Depression and Anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com